തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ ഇറങ്ങിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതായി മന്ത്രി വി ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് നടപടി.
വരുന്ന ഫെബ്രുവരിയില്‍ നിലവില്‍ സർവീസിലുള്ള കെ ടെറ്റ് ഇല്ലാത്ത അധ്യാപകർക്കുവേണ്ടി പരീക്ഷ നടത്തുന്നുണ്ട്. അതിന്റെ ഫലം വന്നതിനുശേഷമായിരിക്കും പുതിയ ഉത്തരവ് വരുന്നത്. സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയല്‍ ചെയ്യും. കെ – ടെറ്റിന് മുമ്പും ശേഷവും ഉള്ളവരെ ഒരേപോലെ കാണുന്നത് ശരിയല്ലെന്ന സംസ്ഥാനത്തിൻ്റെ നിലപാട് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും.
സുപ്രീംകോടതി വിധി വന്നതിന്റെ അടിസ്ഥാനത്തില്‍ തുടർനടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് ഉത്തരവ് ഇറക്കിയതെന്നും പൊതു സഹായം സർക്കാർ ചെയ്യുന്നില്ല എന്ന ആക്ഷേപം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി തീരുമാന പ്രകാരമാണ് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയതെങ്കിലും, അതിലെ നിർദേശങ്ങള്‍ അധ്യാപകരുടെ സ്ഥാനക്കയറ്റത്തെയും തൊഴില്‍ സുരക്ഷയെയും ബാധിക്കുമെന്നായിരുന്നു സംഘടനകളുടെ പരാതി.
പ്രതിപക്ഷ സംഘടനകള്‍ക്ക് പിന്നാലെ ഭരണാനുകൂല സംഘടനയായ കെ എസ് ടി എ, എ കെ എസ് ടി യു എന്നിവയും ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു.
SUMMARY: Government withdraws order making K-Tet mandatory
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…
ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…