ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനതിരായി യുദ്ധം പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 26 പേരുടെ മരണത്തിനിടയാക്കിയ മാരകമായ ഭീകരാക്രമണത്തിന് കാരണം സുരക്ഷാ വീഴ്ചയാണ് എന്നും അദ്ദേഹം പറഞ്ഞു. സമാധാനം ഉറപ്പാക്കാന്‍ കശ്മീരിൽ സുരക്ഷ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായാണ് മനസ്സിലാക്കുന്നത്. സർക്കാർ ഒരിക്കലും യുദ്ധത്തിന് അനുകൂലമല്ല. കശ്മീര്‍ മേഖലയിലെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. കശ്മീരില്‍ സമാധാനം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് താമസിക്കുന്ന പാകിസ്ഥാന് പൗരന്മാരെ തിരിച്ചയയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ നഗരങ്ങളിലുള്ള പാകിസ്ഥാനികളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നും സിദ്ധരാമയ്യ പറഞ്ഞു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Won’t support on war against pakistan, says cm
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.…
ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ്…
ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂമി ഒഴിപ്പിക്കലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ. രാജീവ് ഗാന്ധി ആവാസ് യോജന…
കൊച്ചി: ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഫാൻസി-കളിപ്പാട്ട കടകൾക്കാണ് അഗ്നിബാധ.…
ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…
കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…