കോന്നി: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയാണ് ഗവർണർ കുടുംബാംഗങ്ങളെ കണ്ടത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയോടും മക്കളോടും അദ്ദേഹം സംസാരിച്ചു.
കുടുംബത്തെ ആശ്വസിപ്പിക്കാനും തന്റെ അനുശോചനം അറിയിക്കാനുമായാണ് എത്തിയതെന്ന് സന്ദർശനത്തിനുശേഷം ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അത് നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു പ്രതികരണങ്ങള്‍ നടത്താനുള്ള സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു. കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ താനത് വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
TAGS : ARIF MUHAMMAD KHAN | ADM NAVEEN BABU
SUMMARY : Governor Arif Muhammad Khan consoled the family members of Naveen Babu
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് എത്തിയേക്കില്ല. ഇനി നിയമസഭ കഴിഞ്ഞ് മണ്ഡലത്തിൽ എത്തിയാൽ മതിയെന്നാണ് ധാരണ. ശനിയാഴ്ച്ച…
മലപ്പുറം: മലപ്പുറം വഴിക്കടവില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊലപ്പെടുത്തി. വഴിക്കടവ് നായക്കൻകൂളി മോളുകാലായില്‍ വര്‍ഗീസ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു.…
ബെംഗളൂരു: വിജയപുര ചട്ചനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽനിന്ന് കവർച്ചചെയ്ത 6.54 കിലോഗ്രാം സ്വർണാഭരണങ്ങളും 41.4 ലക്ഷം രൂപയും…
തിരുവനന്തപുരം: തിരുവല്ലം ഇടയാറില്‍ 400 വർഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട് എന്ന വീട് കത്തി നശിച്ചു. സമീപത്തുളള വീടുകളിലേക്ക്…
കൊച്ചി: കൊച്ചിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് വെട്ടേറ്റു. രവിപുരം എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അബിനി ജോ (19) എന്ന വിദ്യാര്‍ഥിക്കാണ് വെട്ടേറ്റത്.…
ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാർ ചർച്ചകൾക്കായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്ച വാഷിംഗ്ടണ്ണിൽ എത്തും. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ…