LATEST NEWS

കഴിഞ്ഞ 10 വര്‍ഷത്തില്‍ കേരളം മികച്ച മുന്നേറ്റം നടത്തി’; സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ‍്യാപന പ്രസംഗം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ മികച്ച നേട്ടങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. കേരളം വികസന പാതയില്‍ അതിവേഗം കുതിക്കുകയാണെന്നും വികേന്ദ്രീകരണ കാര്യത്തില്‍ സംസ്ഥാനം ദേശീയ തലത്തില്‍ തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ശിശുമരണ നിരക്ക് കുറച്ചതിലും തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച മുന്നേറ്റത്തിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ സഭയില്‍ പ്രത്യേകമായി പരാമർശിക്കപ്പെട്ടു. അതേസമയം, കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടികളെ ഗവർണർ പ്രസംഗത്തില്‍ വിമർശിച്ചു. ജി.എസ്.ടി വിഹിതത്തിലെ കുറവും വായ്പാ പരിധി വെട്ടിക്കുറച്ചതും ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക അധികാരങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിസന്ധികള്‍ക്കിടയിലും വരുമാനം വർദ്ധിപ്പിച്ചും ചെലവുകള്‍ നിയന്ത്രിച്ചും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സംസ്ഥാനത്തിന് സാധിച്ചു. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ വേഗം ലഭിക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

SUMMARY: Governor’s policy speech lists the government’s achievements

NEWS BUREAU

Recent Posts

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; ദുരൂഹത വര്‍ധിപ്പിച്ച്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ദുരൂഹത വർധിപ്പിച്ച്‌ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കാഞ്ഞിരംകുളം തവ്വാവിള ഷിജിൻ…

47 minutes ago

മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

ശബരിമല: രണ്ടുമാസത്തിലേറെ നീണ്ട മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച്‌ ശബരിമല ശ്രീധര്മ ശാസ്താ ക്ഷേത്ര നട അടച്ചു. പന്തളം…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: എറണാകുളം ഞാറക്കൽ പള്ളിപ്പറമ്പിൽ സണ്ണി തോമസ് (64) ബെംഗളൂരുവില്‍ അന്തരിച്ചു. സ്വകാര്യ കമ്പനിയില്‍ ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റായിരുന്നു. ഉദയനഗർ ഇന്ദിരാഗാന്ധി…

2 hours ago

സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്. കഴിഞ്ഞ കുറച്ച്‌ ദിവസമായി സ്വര്‍ണവില അടിക്കടി ഉയരുകയാണ്. ഒരു പവന് 760…

4 hours ago

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്യുകയായിരുന്ന ആറ്റിങ്ങല്‍…

5 hours ago

വാഹനാപകടം; കാ​സ​​റഗോ​ഡ് പൊ​യ്നാ​ച്ചി​യി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

കാ​സ​റ​ഗോ​ഡ്: കാ​സ​​റഗോ​ഡ് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ്, ഷെ​ഫീ​ഖ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.…

5 hours ago