തൃശൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ കൊടുംകുറ്റവാളി ഗോവിന്ദചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു അതീവ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുവന്നത്.
വിയ്യൂർ ജയിലിലെ അതീവ സുരക്ഷാസെല്ലിൽ ഏകാന്ത തടവിലായിരിക്കും ഇനിയങ്ങോട്ട് ഗോവിന്ദച്ചാമി. മറ്റുള്ള തടവുകാരെ കാണാനോ അവരുമായി സംസാരിക്കാനോ പറ്റില്ല. പ്രാഥമിക കർമ്മൾങ്ങൾക്കുൾപ്പെടെയുള്ള സൗകര്യങ്ങൾ എല്ലാം ഉള്ള സെല്ലിൽ നിന്ന് ഭക്ഷണംകഴിക്കാൻപോലും ഇനി പുറത്തിറങ്ങാനാവില്ല. ശുചിമുറിയടക്കമുള്ള സെല്ലില്‍ ഭക്ഷണം നേരിട്ട് എത്തിക്കും. സെല്ലിലേക്ക് മാറ്റുന്നതോടെ ഗോവിന്ദചാമി പൂര്‍ണമായും സി.സി.ടി.വി കാമറ നിരീക്ഷണത്തിലാകും.
ഇന്ത്യയിലെ അതീവസുരക്ഷയുള്ള ജയിലുകളിൽ ഒന്നാണ് വിയ്യൂർ. 535 പേരെ പാര്‍പ്പിക്കാന്‍ സാധിക്കുന്ന മൂന്നു നിലകളിലായി 180 സെല്ലുകളാണ് വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലുള്ളത്. 6 മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവിലാണ് വിയ്യൂരില്‍ ചുറ്റുമതില്‍ പണിതിരിക്കുന്നത്.
അതേസമയം ജയിൽച്ചാട്ടം അന്വേഷിക്കുന്ന കണ്ണൂർ ടൗൺ എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ ജയിലിലെത്തി മഹസ്സർ തയ്യാറാക്കി കൂടുതൽ തെളിവുകൾ ശേഖരിച്ചു. ജയിലില്‍ സുരക്ഷാവീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ നാല് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലിനകത്തെ ഇലക്ട്രിക് ഫെന്‍സിങും സിസിടിവികളും പ്രവര്‍ത്തനക്ഷമമാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകള്‍ തുടരുകയാണ്.
SUMMARY: Govindachamy in Viyyur; will not be released to the cell anymore
തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനായി സംവിധായകന് കെ. മധുവിനെ നിയമിച്ചു. ചലച്ചിത്രവികസന കേര്പ്പറേഷന് അംഗമായിരുന്നു മധു. മുന്‍ ചെയര്മാന്…
ന്യൂഡൽഹി: ചത്തീസ്ഗഡിലും ഝാർഖണ്ഡിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് എകെ…
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് രാജി. പാലോട് രവി…
കൊച്ചി: മഴ കനത്തതിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ശനിയാഴ്ച രാവിലെ 11.15ന്…
മുംബൈ: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പ് കൊണ്ട് അടിച്ച് നടി. ‘സോ ലോങ്ങ് വാലി’ എന്ന സിനിമയുടെ…
കൽപ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തതിനാലും ജില്ലയിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനം…