കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടശേഷം പിടിയിലായ ഗോവിന്ദചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഗോവിന്ദചാമിയെ ജയില്‍പരിസരത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്. ജയില്‍ചാടാന്‍ ഒന്നരമാസത്തെ ആസൂത്രണമുണ്ടെന്നാണ് ഗോവിന്ദചാമിയുടെ മൊഴി.
നിലവില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് ഗോവിന്ദചാമിയുള്ളത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷമാകും ജയില്‍ മാറ്റുക. ഇന്നു തന്നെ വിയ്യൂരിലേക്ക് മാറ്റാനാണ് സാധ്യത.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് ഇന്ന് പുലർച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി സെല്ല് മുറിച്ച് രക്ഷപ്പെട്ടത്. ക്വാറന്റീൻ ബ്ലോക്ക് വഴി കറങ്ങിയാണ് ഇവിടത്തെ മതിലിനടുത്ത് എത്തിയതെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങൾളിൽ നിന്ന് വ്യക്തമാണ്. തുടർന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി മതിലിനുമുകളിലെ ഫെൻസിംഗിലേക്ക് എറിയുകയായിരുന്നു. പിന്നീട് ഇതുവഴി പുറത്തുചാടി. വടം കെട്ടാൻ തുണി ദിവസങ്ങളോളം എടുത്താണ് ശേഖരിച്ചതെന്ന് വ്യക്തമാണ്. തളാപ്പിലെ കുമാർ ബിൽഡിംഗിന്റെ കിണറ്റിൽ ഒളിച്ചിരുന്ന പ്രതിയെ 10.30ഓടെ പോലീസ് പിടികൂടുകയായിരുന്നു.
ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
തമിഴ്നാട്ടിലെ വിരുദുനഗര്‍ സ്വദേശിയായ ഗോവിന്ദചാമി, 2011-ല്‍ എറണാകുളം-ഷൊര്‍ണൂര്‍ ട്രെയിനില്‍ 23-കാരിയായ സൗമ്യയെ ബലാത്സംഗം ചെയ്യുകയും ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവനാണ്. 2012-ല്‍ തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചെങ്കിലും, 2016-ല്‍ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
SUMMARY: Govindachamy will be transferred to Viyyur.
ബെംഗളൂരു: തൃശൂർ ഏങ്ങണ്ടിയൂർ കരുമാരപ്പുള്ളിയില്‍ സുലോചന (പൂമണി 91) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗറിലായിരുന്നു താമസം. റിട്ട. ബി.ഇഎല്‍ ജീവനക്കാരിയാണ്. ഭർത്താവ്:…
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി നിര്‍മാതാവ് സാന്ദ്ര തോമസ്. പര്‍ദ ധരിച്ചാണ് സാന്ദ്ര…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ്…
മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം…
തിരുവനന്തപുരം: ട്രെയിനില്‍ നിയമവിദ്യാര്‍ത്ഥിയെ അതിക്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്നും…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശ. ജൂലൈ 22ന് എയർപോർട്ട് അതോറിറ്റി ഓഫ്…