കൊല്ലം: ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ജയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെയാണ് സസ്‌പെന്റ് ചെയ്തത് . മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതിനാണ് അച്ചടക്ക നടപടി.
ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നതായും ജയിൽ ചാടിയാൽ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ എത്തി ആദ്ദേഹത്തെ കെട്ടിയിട്ട് വീട്ടുകാരെ അതിക്രൂരമായി ബലാത്കാരം ചെയ്യുമെന്നും അറിയിച്ചതായാണ് പ്രതികരണം.
കോയമ്പത്തൂരിൽ ചില ശ്മശാനങ്ങളിൽ മോഷണ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന ആൾക്കാരാണ് ഗോവിന്ദചാമിയുടെ കേസ് കൈകാര്യം ചെയ്യുന്നതെന്നും തടവുകാർ വഴി അറിഞ്ഞെന്ന് ജയിലിൽ അറിയിച്ചതായും പറയുന്നു. ജയിൽ വരുന്നതിന് മുമ്പ് ഗോവിന്ദചാമി പല സ്ത്രീകളേയും ഉപദ്രവിച്ചിരുന്നുവെന്നും അയാളെ വധിച്ചിരുന്നുവെങ്കിൽ നല്ലതാണെന്നും ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു. ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാൻ വിധിക്കുകയാണെങ്കിൽ ആരാച്ചാർ ഇല്ലാത്ത പക്ഷം ആരാച്ചാർ ആകാനും തയ്യാറാണ് എന്നായിരുന്നു അബ്ദുൾ സത്താറിന്റെ പരാമർശം. പ്രതികൂല വാർത്തകൾ നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ വകുപ്പിനെതിരെ പ്രസ്താവന നടത്തിയതിനാണ് നടപടി.
SUMMARY: Govindachamy’s jail escape; Jail official suspended for sharing false information through media
ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക…
ബെംഗളൂരു: രാമേശ്വരം കഫേയിലെ തനതു ദക്ഷിണേന്ത്യൻ രുചി നുണയാനെത്തിയ ജനപ്രിയ ടെലിവിഷൻ പരമ്പര 'ഗെയിം ഓഫ് ത്രോൺസ്' താരം നിക്കൊളായ്…
പറവൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്…
ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തര…
മലപ്പുറം: മലപ്പുറം വേങ്ങര വെട്ട്‌തോട് കുളിക്കാന്‍ തോട്ടില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍…