എച്ച്എംപി വൈറസ്; പ്രതിരോധ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് കുട്ടികൾക്ക് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിനും, മൂന്ന് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികൾക്കും വിദേശയാത്ര പശ്ചാത്തലമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് രണ്ട് കുട്ടികളിലും രോഗം കണ്ടെത്തിയത്. പ്രായമായവരെയും കുട്ടികളെയും ബാധിക്കുവാൻ സാധ്യത കൂടുതലുള്ള എച്ച്എംപിവി വൈറസ് ബാധയ്ക്ക് പനി, ജലദോഷം എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ഉണ്ടാകുക. ഇക്കാരണത്താൽ തന്നെ മുൻ‌കൂർ നടപടികൾ സ്വീകരിക്കെണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യു ഉപയോഗിച്ച് വായും മൂക്കും മൂടുക, സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, പനി, ചുമ, തുമ്മൽ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ വീട്ടിൽ തന്നെ തുടരുക,

വീട്ടിനുള്ളിൽ ക്രമീകരണങ്ങളിൽ മതിയായ വെൻ്റിലേഷൻ ഉറപ്പാക്കുക, ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നിവ നിർബന്ധമാക്കണമെന്ന് വകുപ്പ് നിർദേശിച്ചു. ടിഷ്യൂ പേപ്പറോ തൂവാലയോ വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക, രോഗബാധിതരുമായി അടുത്തിടപഴകുകയോ വ്യക്തിഗത വസ്തുക്കൾ പങ്കിടുകയോ ചെയ്യുന്നത് ഒഴിവാക്കുക, കണ്ണുകൾ, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, ഡോക്ടറെ സമീപിക്കാതെ സ്വയം മരുന്ന് കഴിക്കരുത് എന്നിവയും നിർദേശിച്ചിട്ടുണ്ട്.

TAGS: KARNATAKA | HMP VIRUS
SUMMARY: Govt announces preventive measures against Hmp virus

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് പ്രൗഢോജ്വല തുടക്കം

ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ബെംഗളൂരുവില്‍ തുടക്കമായി. പ്രധാന വേദിയായ...

ബെംഗളൂരുവിൽ അനധികൃത പോസ്റ്ററുകൾക്കെതിരെ കേസ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു....

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക്...

കേരളസമാജം കർണാടകയുടെ ഓണച്ചന്തയ്ക്ക് നാളെ തുടക്കം; സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ നടക്കും

ബെംഗളൂരു: കേരളസമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

മംഗളൂരു റെയിൽവേ ശൃംഖല ഒക്ടോബർ 1 മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറും

ന്യൂഡല്‍ഹി: ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന മംഗളൂരു പ്രദേശം സൗത്ത്...

കെഎൻഎസ്എസ് കരയോഗങ്ങളിൽ ഓണച്ചന്ത

ബെംഗളൂരു: കെഎന്‍എസ്എസ് എംഎസ് നഗര്‍ കരയോഗം ഓണച്ചന്ത ശനിയാഴ്ച വൈകുന്നേരം 4...

കൊച്ചി മെട്രോയുടെ പേരുമാറ്റല്‍ സര്‍ക്കാര്‍ പരിഗണനയിലില്ല: വി.ഡി.സതീശൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി...

പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ...

Related Articles

Popular Categories