ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് (മുഡ) കീഴിൽ സ്വകാര്യ വ്യക്തികൾക്ക് അനുവദിച്ച 48 സൈറ്റുകളുടെ അനുമതി റദ്ദാക്കി സംസ്ഥാന സർക്കാർ. 2023 മാർച്ച് 23ന് പ്രത്യേക പ്രമേയത്തിലൂടെ അനുവദിച്ച സൈറ്റുകളുടെ അനുമതിയാണ് റദ്ദാക്കിയത്. മൈസൂരു നഗരത്തിലെ ദത്തഗല്ലിയിലാണ് സൈറ്റുകൾ അനുവദിച്ചിരുന്നത്.
നവംബർ 30ന് നഗരവികസന വകുപ്പിൻ്റെ ഉത്തരവിനെ തുടർന്നാണ് മുഡ അലോട്ട്മെൻ്റ് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സ്വകാര്യ വ്യക്തികൾക്ക് നിയമ വിരുദ്ധമായി അലോട്ട്മെൻ്റ് നൽകിയതാണ് റദ്ദാക്കലിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ലോകായുക്തയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന 50:50 പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത സൈറ്റ് അനുമതികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുഡ ഉദ്യോഗസ്ഥരെന്നും, എല്ലാത്തരം അനധികൃത അനുമതികളും റദ്ദാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka govt cancels allotment of 48 MUDA sites in Mysuru
കോഴിക്കോട്: നാദാപുരം പുറമേരിയില് സ്കൂള് ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില് സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില് നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്ണ്ണക്കൊള്ള കേസ് നിര്ണായക വഴിത്തിരിവില്. കേസില് ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില് ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്ക്കത്ത: പശ്ചിമ ബംഗാള് ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില് സ്ഫോടനം…