KARNATAKA

കർണാടകയിൽ തിയേറ്ററുകളിൽ പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കുന്നു; കരടു വിജ്ഞാപനം പുറത്തിറങ്ങി

ബെംഗളൂരു: സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ മുഴുവൻ തിയേറ്ററുകളിലെയും പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കി പരിമിതപ്പെടുത്തി  കർണാടക സർക്കാർ കരടു വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി.

വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം വിനോദ നികുതി ഉൾപ്പെടെ 200 രൂപയാണ് തിയേറ്ററുകൾക്കു ഈടാക്കാനാകുക. എല്ലാ ഭാഷകളിലുള്ള സിനിമകൾക്കും ഇതു ബാധകമായിരിക്കും.

ബെംഗളൂരുവിലെ മൾട്ടിപ്ലക്സുകളിൽ ഉൾപ്പെടെ കൊള്ളനിരക്ക് ഈടാക്കുന്നതായി പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഇതോടെ റിലീസ് സിനിമകൾക്കു ടിക്കറ്റ് നിരക്ക് കൂട്ടുന്ന രീതിയും അവസാനിക്കും. ഒപ്പം ബെംഗളൂരുവിൽ വാരാന്ത്യങ്ങളിലും മറ്റു ദിവസങ്ങളിലും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. നിയമം നടപ്പിലായാൽ ഇതിനും മാറ്റം വരും.

നേരത്തേ ഒന്നാം സിദ്ധരാമയ്യ സർക്കാരിന്റെ കാലത്തും ബജറ്റിൽ സമാനമായി ടിക്കറ്റ് നിരക്ക് പരിമിതപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉത്തരവും പുറത്തിറക്കി. എന്നാൽ കോടതി ഇടപെട്ടതോടെ ഉത്തരവ് പിൻവലിക്കേണ്ടി വന്നു.

SUMMARY: Karnataka caps cinema ticket at Rs 200 in theatres and multiplexes

WEB DESK

Recent Posts

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്:പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്. കോഴിക്കോട്…

2 hours ago

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടല്‍ ഫലം കണ്ടു; ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസിന് കായംകുളം സ്റ്റേഷനിലും രാജ്യറാണി എക്‌സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: മധ്യ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്ന് രണ്ട് പ്രധാന എക്‌സ്പ്രസ്…

2 hours ago

കരൂര്‍ ദുരന്തം; 20 ലക്ഷം രൂപ വീതം ധനസഹായം കൈമാറി ടിവികെ

ചെന്നൈ: കരൂർ അപകടത്തില്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം…

3 hours ago

വിഴിഞ്ഞം തുറമുഖം; കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സര്‍വീസ് തുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ്…

3 hours ago

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍…

4 hours ago

ധാക്ക വിമാനത്താവളത്തില്‍ വൻ തീപിടിത്തം; മുഴുവൻ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലില്‍ ശനിയാഴ്ച വൻ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് എല്ലാ വിമാന…

5 hours ago