ബെംഗളൂരു: വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. സെപ്റ്റംബർ 15 വരെയാണ് പുതിയ സമയപരിധിയെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പഴയ നമ്പർ പ്ലേറ്റുകൾ എച്ച്എസ്ആർപി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനുള്ള അവസാന സമയപരിധിയായിരിക്കുമിതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. നിയമങ്ങൾ പാലിക്കാത്ത വാഹനമോടിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.
നേരത്തെ നവംബർ 17ന് അവസാനിക്കേണ്ടിയിരുന്ന എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് കാലാവധി ഫെബ്രുവരി 17 വരെ നീട്ടിയിരുന്നു. പിന്നീട് ഇത് മൂന്ന് മാസത്തേക്കു കൂടി നീട്ടി. എന്നാൽ വെറും 15 ശതമാനം വാഹനങ്ങൾ മാത്രമാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ചത്. ഇതോടെ സമയപരിധി വീണ്ടും വീണ്ടും നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ് ഗതാഗതവകുപ്പ് അറിയിച്ചിട്ടുള്ളത്.
അതിസുരക്ഷാ നമ്പർ പ്ലേറ്റ് എല്ലാ സംസ്ഥാനങ്ങളിലും ബാധകമാണെങ്കിലും എന്നുമുതൽ നടപ്പാക്കണമെന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് സ്വന്തം തീരുമാനിക്കാം. 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർചെയ്ത വാഹനങ്ങൾ കഴിഞ്ഞ നവംബർ 17-നകം അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നാണ് ഓഗസ്റ്റിൽ കർണാടക ഗതാഗതവകുപ്പ് ഉത്തരവിട്ടത്. പിന്നീട് സമയപരിധി നീട്ടുകയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ എച്ച്എസ്ആർപികളുടെ രജിസ്‌ട്രേഷൻ കുറവാണെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. പുതിയ വാഹനങ്ങള്‍ക്ക് 2019 മുതല്‍ തന്നെ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നുണ്ട്. 2019ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിലാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ നിർദേശം.
TAGS: BENGALURU UPDATES| HSRP| VEHICLES
SUMMARY: Government extends deadline to install hsrp number plates
ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…
കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…
കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…