ബെംഗളൂരു: സംസ്ഥാനത്ത് ഒല, ഊബർ ഉൾപ്പെടുന്ന ഓൺലൈൻ വാഹന, ഫുഡ് ഡെലിവറി സേവനങ്ങൾക്ക് ഇനിമുതൽ പ്രത്യേക സെസ് ഏർപ്പെടുത്തും. സൊമാറ്റോ, സ്വിഗ്ഗി, ഒല, ഊബർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ സെസ് ബാധകമാകും. സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായാണ് തീരുമാനമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
ഡെലിവറി പങ്കാളികൾ കൂടുതൽ സമയവും റോഡിൽ ചെലവഴിക്കുന്നവരാണ്. അപകടം സംഭവിക്കാനുള്ള സാധ്യത ഇവർക്ക് കൂടുതലാണ്. മലിനമായ വായു ശ്വസിക്കുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്നതും ക്ഷേമ പദ്ധതി ആവിഷ്കരിക്കാൻ കാരണമായതായി മന്ത്രി പറഞ്ഞു. ഇതിനായുള്ള ബില്ല് ഡിസംബറിൽ സംസ്ഥാന നിയമസഭ പാസാക്കും. ഗിഗ് തൊഴിലാളികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരെയാണ് ഗിഗ് തൊഴിലാളികൾ എന്ന് വിശേഷിപ്പിക്കുന്നത്.
TAGS: KARNATAKA | CESS
SUMMARY: Karnataka Announces Cess On Transactions Conducted Through Aggregator Platforms To Support Gig Workers
കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി നടപടി തുടരും. ടോള്‍ പിരിവ് പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നു കാട്ടി…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ്…
കാസറഗോഡ്: കാസറഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് 16 വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കിണാശേരി സ്വദേശി…
ലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യു.പിയിലെ ഗാസിയാബാദിലാണ്…
പത്തനംതിട്ട: വിവാദങ്ങൾക്കിടെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുലർച്ചെ അഞ്ചിന് നട തുറന്നപ്പോൾ ദർശനം നടത്തുകയായിരുന്നു. പമ്പയിൽ…