Categories: TOP NEWS

അനധികൃത ഖനനം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ഖനനം നടത്തിയ പത്ത് സ്ഥാപനങ്ങൾക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിക്കും. കേസിൽ എസ്ഐടി സംഘത്തെ നിയോഗിക്കാൻ സർക്കാർ ലോകായുക്തയോട് ആവശ്യപ്പെട്ടു. കമ്പനികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നതാണ് ആവശ്യം.

ഇതോടൊപ്പം സിബിഐ അന്വേഷിക്കാൻ വിസമ്മതിച്ച ആറ് വ്യത്യസ്ത ഖനന കേസുകളിൽ അന്വേഷണം പുനരാരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 2013 നവംബർ 18ന് അന്നത്തെ കോൺഗ്രസ് ഭരണകാലത്ത് ഖനന ക്രമക്കേടുമായി ബന്ധപ്പെട്ട ഒമ്പത് കേസുകൾ സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറാൻ തീരുമാനിച്ചിരുന്നതായി നിയമമന്ത്രി എച്ച്. കെ. പാട്ടീൽ പറഞ്ഞു.

എന്നാൽ, പേഴ്‌സണൽ ആൻ്റ് ട്രെയിനിംഗ് വകുപ്പ് ഇതിന് അനുമതി നൽകാത്തതിനാൽ ആറ് കേസുകൾ ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചു. ഈ ഖനന കേസുകളും കേന്ദ്രമന്ത്രി കുമാരസ്വാമി ഉൾപ്പെട്ട ബെലേക്കേരി കേസിന് സമാനമാണ്. സിബിഐ നിരസിച്ച കേസുകൾ ഏറ്റെടുക്കാനും അവയ്‌ക്കെതിരെ നടപടിയെടുക്കാനും മന്ത്രിസഭയിൽ ചർച്ച നടന്നിട്ടുണ്ടെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.

TAGS: KARNATAKA | LOKAYUKTA
SUMMARY: Karnataka Cabinet decides to ask Lokayukta SIT to probe mining violations

Savre Digital

Recent Posts

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

42 minutes ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

2 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

3 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

4 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

4 hours ago