Categories: BENGALURU UPDATES

ബെംഗളൂരുവിലെ ഗെയിമിംഗ് സോണുകളിൽ പരിശോധനക്ക് ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന എല്ലാ ഗെയിമിംഗ് സോണുകളിലും പരിശോധന നടത്താൻ ബിബിഎംപിയോട് നിർദേശിച്ച് സംസ്ഥാന സർക്കാർ. ഗെയിമിംഗ് സോണുകളിൽ മുൻകരുതൽ നടപടികൾ വിലയിരുത്താനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ബിബിഎംപി ഉദ്യോഗസ്ഥർ പ്രത്യേക കർമപദ്ധതി രൂപീകരിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകി.

ശനിയാഴ്ച വൈകുന്നേരം ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒമ്പത് കുട്ടികളടക്കം 36 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബെംഗളൂരുവിലെ നിരവധി ജനപ്രിയ മാളുകളിലും മറ്റ് സ്ഥലങ്ങളിലും ഇത്തരം ഗെയിമിംഗ് സോണുകളുണ്ട്. ഇവിടെ സാഹസിക – കായിക പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇത്തരം സൗകര്യങ്ങളിൽ മതിയായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഗെയിം സോണുകളിലോ വിനോദ കേന്ദ്രങ്ങളിലോ തീപിടിത്തമോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ മതിയായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം നിർദേശിച്ചു.

Savre Digital

Recent Posts

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: വാളയാർ ആള്‍ക്കൂട്ട കൊലപാത്തകത്തില്‍ രാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി…

4 minutes ago

ട്രെയിൻ യാത്രയ്ക്കിടെ കവര്‍ച്ച; പി.കെ. ശ്രീമതിയുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

പറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം നേതാവ് പി.കെ ശ്രീമതിയുടെ ബാഗും ഫോണും മോഷണംപോയി. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന്…

1 hour ago

തിരുവനന്തപുരം മേയര്‍ തിരഞ്ഞെടുപ്പ്; യുഡിഎഫിലെ ശബരീനാഥന്‍ മത്സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…

2 hours ago

സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് മാനസിക വൈകല്യമുള്ള 23കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി പിടിയില്‍

മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…

3 hours ago

ചരിത്രം കുറിച്ച്‌ ബാഹുബലി; എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം

ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…

4 hours ago

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…

5 hours ago