ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള സ്വകാര്യ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂളുകളിലെ അധ്യാപക തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനു ഓൺലൈൻ അപേക്ഷകൾ നിർബന്ധമാക്കി. റിക്രൂട്ട്‌മെൻ്റ് പ്രക്രിയ കാര്യക്ഷമമാക്കാനും സുതാര്യത വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
എയ്ഡഡ് സ്കൂൾ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെൻ്റ് പ്രക്രിയയ്ക്കായി മൊഡ്യൂൾ എന്ന പേരിൽ സമർപ്പിത മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അപേക്ഷകൾ സമർപ്പിക്കുന്നത് മുതൽ ഡോക്യുമെൻ്റ് വെരിഫിക്കേഷൻ വരെയുള്ള മുഴുവൻ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയും ആപ്പ് വഴിയാണ് കൈകാര്യം ചെയ്യുക.
നിലവിൽ സംസ്ഥാനത്തെ 6,479 സ്വകാര്യ-എയ്ഡഡ് സ്‌കൂളുകളിലായി 33,748 അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി, 2015 നും 2020 നും ഇടയിൽ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളിലേക്ക് സർക്കാർ അടുത്തിടെ നിയമനം നടത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു.
ഇതേതുടർന്നാണ് സർക്കാർ ജോലികൾക്ക് ഉപയോഗിക്കുന്നതുപോലുള്ള സംവിധാനം അധ്യാപക നിയമനത്തിനും ഉപയോഗിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയത്. നിലവിൽ എല്ലാ സർക്കാർ റിക്രൂട്ട്‌മെൻ്റുകളും ഓൺലൈൻ വഴിയാണ് നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ കെ.വി. ത്രിലോകചന്ദ്ര പറഞ്ഞു. ഇതുവഴി ജോലിയിൽ സുതാര്യത ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. സ്വകാര്യ സ്കൂൾ അധ്യാപക തസ്തികകൾ നികത്തുന്നതിനും ഇതേ സംവിധാനം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | TEACHER RECRUITMENT
SUMMARY: Karnataka makes online applications mandatory for private aided school teacher recruitment
ന്യൂഡൽഹി: അനധികൃത വാതുവെപ്പ് കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ്…
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വയനാട് പുനരധിവാസം സംബന്ധിച്ചുള്ള…
കാസറഗോഡ്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരി ദേവിക (16)യെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി…
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ നിയമനടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരന്തരമായി തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം.…
തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന്‍റെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്ഥലം മാറ്റം സ്റ്റേ ചെയ്തത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പൂക്കള മത്സരം…