Categories: KARNATAKATOP NEWS

മന്ത്രിയുടെ സഹായിയെന്ന വ്യാജേന തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥക്ക് 80,000 രൂപ നഷ്ടപ്പെട്ടെന്ന് പരാതി

ബെംഗളൂരു: മന്ത്രിയുടെ സഹായിയെന്ന വ്യാജേന സർക്കാർ ഉദ്യോഗസ്ഥയിൽ നിന്ന് 80,000 രൂപ തട്ടിയെടുത്തതായി പരാതി. ഐടി – ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ സഹായിയെന്ന വ്യാജേനയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പ്രിയങ്ക് ഖാർഗെയുടെ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള ഓഫീസർ ഡോ. നാഗരാജ് നൽകിയ പരാതിയിൽ വിധാൻ സൗധ പോലീസ് കേസെടുത്തു.

എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ കാവ്യയാണ് തട്ടിപ്പിനിരയായത്. സ്ഥാനക്കയറ്റം നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ കാവ്യയെ സമീപിച്ചത്. പോസ്റ്റിങ്ങിനായി ആദ്യം രണ്ടുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയധികം പണം തന്റെ പക്കലില്ലെന്നും, ഗഡുക്കളായി പണം നൽകാമെന്നും കാവ്യ പ്രതികളെ അറിയിച്ചു.

ഇതേതുടർന്ന് 80,000 രൂപ പണമായി പ്രതികൾക്ക് കാവ്യ കൈമാറി. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് കാവ്യയ്ക്ക് തട്ടിപ്പ് മനസിലായത്. തുടർന്ന് മന്ത്രിയെ വിവരം അറിയിക്കുകയിരുന്നു.

TAGS: BENGALURU | BOOKED
SUMMARY: Miscreants dupes Karnataka govt engineer by posing as IT minister Priyank Kharge’s aide

Savre Digital

Recent Posts

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

10 minutes ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

56 minutes ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

1 hour ago

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്‌…

2 hours ago

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…

3 hours ago

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

3 hours ago