ഹോട്ടലുകളിൽ പ്രതിവാര പരിശോധന നടത്താൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടലുകളിൽ പ്രതിവാര പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ. നഗരത്തിലെ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ഫാസ്റ്റ്ഫുഡ് ജോയിൻ്റുകൾ , ബാറുകൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

ഗുണനിലവാരം, കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം, ശുചിത്വം പാലിക്കാത്തത്, മായം കലർത്തിയ ഭക്ഷണസാധനങ്ങളുടെ വിതരണം എന്നിവ പരിശോധിക്കാനാണ് നിർദേശം. രാമേശ്വരം കഫേ പോലുള്ള പ്രശസ്തമായ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെയുള്ള ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ ഭക്ഷണത്തിൻ്റെ ഗുണനിലവാരം ആശങ്കാജനകമാണ്. വൃത്തിഹീനമായ ഭക്ഷണത്തെക്കുറിച്ചുള്ള നിരവധി വീഡിയോകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഗുണനിലവാരമില്ലാത്ത ഭക്ഷണം തയ്യാറാക്കുന്ന എല്ലാ ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടാൻ തീരുമാനിച്ചതായി സർക്കാർ വ്യക്തമാക്കി. എല്ലാത്തരം ഭക്ഷണശാലകളിലും മിന്നൽ പരിശോധന നടത്താനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

TAGS: BENGALURU UPDATES| HOTELS
SUMMARY: State government directs officials for weekly inspection at hotels

Savre Digital

Recent Posts

ചെങ്കടലിലെ കപ്പല്‍ ആക്രമണം: യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു

ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…

21 minutes ago

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യമില്ല

കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…

1 hour ago

കോട്ടയം റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം

കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ്…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. എ ഐസിസിയുടെ അനുമതി…

3 hours ago

കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍; എട്ടു പേര്‍ അറസ്റ്റില്‍

കാസറഗോഡ്: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ…

3 hours ago

ശബരിമല സ്വര്‍ണ മോഷണക്കേസ്: എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണ മോഷണക്കേസില്‍ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. ഡിസംബർ…

4 hours ago