ബെംഗളൂരു: ബെംഗളൂരുവിനും ബീദറിനും ഇടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതിയുമായി സർക്കാർ. ബെംഗളൂരുവിനെയും കല്യാണ കർണാടകയേയും (വടക്കൻ കർണാടക മേഖല) ബന്ധിപ്പിക്കുന്നതിനായാണ് പദ്ധതി. കല്യാണ കർണാടക റീജിയണൽ ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ (കെകെആർഡിബി) ധനസഹായത്തോടെ ബീദറിനും ബെംഗളൂരുവിനുമിടയിൽ ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേ ഇടനാഴി വികസിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനെ (പിഡബ്ല്യുഡി) ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ബീദർ, കലബുർഗി, യാദ്ഗിർ, റായ്ച്ചൂർ, കോപ്പാൾ, ബെള്ളാരി, വിജയനഗര, ചിത്രദുർഗ, തുമകുരു, ബംഗളൂരു എന്നീ ഏഴ് ജില്ലകളെയാണ് പദ്ധതി ബന്ധിപ്പിക്കുക. പദ്ധതിക്കായി മുൻകൂർ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കുന്നതിന് സ്വകാര്യ കൺസൾട്ടൻ്റിനെ കണ്ടെത്താൻ പിഡബ്ല്യുഡി അടുത്തിടെ ടെൻഡർ ക്ഷണിച്ചിരുന്നു.
നിലവിൽ, മഹാരാഷ്ട്രയിലെ നന്ദേഡിനെയും ചിത്രദുർഗയെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയായ എൻഎച്ച് 50 വഴി ബെംഗളൂരുവിനും ബീദറിനും ഇടയിലുള്ള യാത്രസമയം 12-14 മണിക്കൂർ വരെയാണ്. ഏകദേശം 600 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻഫീൽഡ് ഇടനാഴി യാഥാർഥ്യമായാൽ യാത്രസമയം ഇതിന്റെ പകുതിയായി കുറയും. സാധ്യതാ പഠനം നടത്തുന്നതിനും ധനസഹായ സംവിധാനങ്ങൾ ശുപാർശ ചെയ്യുന്നതിനും മന്ത്രിസഭാ യോഗം ഉടൻ ചേരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
TAGS: BENGALURU | BIDAR
SUMMARY: Karnataka plans Bidar-Bengaluru economic corridor; feasibility study soon
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ റാലി’യില്‍ വോട്ട്…
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…