Categories: KARNATAKATOP NEWS

കലബുർഗിയെ സ്‌മാർട്ട് സിറ്റിയാക്കാൻ പദ്ധതി

ബെംഗളൂരു: കലബുർഗിയെ സ്‌മാർട്ട് സിറ്റിയാക്കി വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. 1,685 കോടി രൂപ മുതൽ മുടക്കിൽ കല്യാണ കർണാടക മേഖലയിൽ വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി നഗർ വികാസ് യോജന 2.0 പ്രകാരം കലബുർഗി, ബെല്ലാരി മുനിസിപ്പൽ കോർപ്പറേഷനുകളിലുളള അടിസ്ഥാന സൗകര്യ വികസനത്തിന് 200 കോടി രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ കർണാടക അമൃത് മഹോത്സവത്തോടനുബന്ധിച്ചും ഭരണഘടനയുടെ 371 (ജെ) വകുപ്പ് പ്രകാരം കല്യാണ കർണാടകയ്ക്ക് പ്രത്യേക പദവി നൽകിയതിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചും നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ബെംഗളൂരുവിന് സമാനമായി കലബുർഗിയെ വികസിപ്പിക്കുകയാണ് ലക്ഷ്യം. കല്യാണ കർണാടക മേഖലയിലെ റോഡ് കണക്റ്റിവിറ്റിയും ഗ്രാമീണ വികസനവും മെച്ചപ്പെടുത്തുന്നതിനായി കല്യാണ പാത എന്ന പേരിൽ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതനുസരിച്ച് 1000 കോടി രൂപ മുതൽമുടക്കിൽ മണ്ഡലത്തിൽ സംസ്ഥാന സർക്കാർ 1150 കിലോമീറ്റർ റോഡ് നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റായ്ച്ചൂരിൽ എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകും. എയിംസ് ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2024-25ൽ ഏഴ് ജില്ലകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎൻആർഇജിഎസ്) കീഴിൽ 4.85 കോടി വ്യക്തിഗത തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കാനായി സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നുണ്ട്. അഞ്ജനാദ്രി മലയിലും കോപ്പാൾ ജില്ലയിലെ പരിസര പ്രദേശങ്ങളിലും ടൂറിസം വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി 100 കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | KALABURGI
SUMMARY: Karnataka govt planning to develop kalaburgi as smart city, says cm

Savre Digital

Recent Posts

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

17 minutes ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

1 hour ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

2 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

2 hours ago

അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്  മാറ്റി

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…

3 hours ago

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

4 hours ago