ബെംഗളൂരു: സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരായ അക്രമ കേസുകൾ കൈകാര്യം ചെയ്യാൻ മാത്രമായി 33 പോലീസ് സ്റ്റേഷനുകൾ തുറക്കാൻ സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ഈ സ്റ്റേഷനുകളിൽ 450 ഒഴിവുകളുണ്ടാകും. ഇതിനായുള്ള റിക്രൂട്മെന്റ് ഉടൻ നടത്തുമെന്ന് സർക്കാർ അറിയിച്ചു. ബിഹാർ, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിൽ പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ നേരിടാൻ പ്രത്യേക പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു സമാനമായാണ് സംസ്ഥാനത്തും ഇവ സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
2023-24 ബജറ്റിൽ, സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് തൻ്റെ സർക്കാർ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്, എല്ലാ ജില്ലകളിലും ഓരോ പോലീസ് സ്റ്റേഷൻ സ്ഥാപിക്കാനും ബെംഗളൂരുവിൽ രണ്ട് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡിവൈഎസ്പി, എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലായിരിക്കും ഓരോ സ്റ്റേഷൻ്റെയും ചുമതല. ഇതിനായി പ്രതിവർഷം 73 കോടി രൂപ ചെലവിടും.
TAGS: KARNATAKA| POLICE
SUMMARY: Government plans to set up 33 new police stations across state
കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ്…
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. എ ഐസിസിയുടെ അനുമതി…
കാസറഗോഡ്: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ…
പത്തനംതിട്ട: ശബരിമല സ്വർണ മോഷണക്കേസില്‍ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. ഡിസംബർ…
കൊച്ചി: തായ്‌ലൻഡില്‍ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കസ്റ്റംസാണ് കോടികള്‍ വിലമതിക്കുന്ന 14 പക്ഷികളുമായി ദമ്പതികളെ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വിലയില്‍ 160 രൂപയുടെ കുറവാണിന്നുണ്ടായത്. ഇതോടെ ഒരു…