ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച മാളിനെതിരെ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. ബെംഗളൂരുവിലെ ജിടി വേൾഡ് മാളിനെതിരെയാണ് നടപടി. മാൾ അടുത്ത ഏഴ് ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടണമെന്ന് സർക്കാർ ഉത്തരവിട്ടു.
കഴിഞ്ഞ ദിവസമാണ് മുണ്ട് ധരിച്ചെത്തിയ കർഷകനെയും മകനെയും മാൾ സുരക്ഷ ജീവനക്കാർ പ്രവേശനം നൽകാതെ തടഞ്ഞത്. ഇത്തരം വേഷം ധരിച്ചവരെ മാളിൽ പ്രവേശിപ്പിക്കില്ലെന്നായിരുന്നു സുരക്ഷ ജീവനക്കാരുടെ വാദം.
കർഷകനെ അപമാനിച്ച സംഭവം അന്തസ്സിൻ്റെയും ആത്മാഭിമാനത്തിൻ്റെയും ലംഘനമാണെന്നും സർക്കാർ വിശേഷിപ്പിച്ചു. വിഷയത്തിൽ ബിബിഎംപി കമ്മീഷണറുമായി കൂടിയാലോചിച്ചാണ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അടുത്ത ഏഴ് ദിവസം മാൾ പ്രവർത്തിക്കില്ലെന്ന് ബിബിഎംപി ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കെപി അഗ്രഹാര പോലീസ് സ്റ്റേഷനിൽ മാൾ മാനേജ്‌മെൻ്റിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: BENGALURU UPDATES | FARMER | ENTRY DENIED
SUMMARY: Karnataka govt. orders closure of mall for 7 days for denying entry to farmer over his attire
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…