Categories: KARNATAKATOP NEWS

മംഗളൂരുവിൽ വർഗീയ വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു:  സുഹാസ് ഷെട്ടി വധത്തിന് പിന്നാലെ മംഗളൂരുവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വർഗീയത വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ. വർഗീയ സംഘർഷാവസ്ഥ നിലനിൽക്കുന്ന ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ കേന്ദ്രീകരിച്ചാകും ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുകയെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു. സമാധാനം നിലനിർത്താനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും നക്‌സൽ വിരുദ്ധ സേനയുടെ മാതൃകയിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നത്. ഒരാഴ്ചയ്ക്കകം ഫോഴ്സ് നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളുരുവിൽ സംഘർഷാവസ്ഥ നിലനിൽക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വർഗീയ അക്രമങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ടാസ്‌ക് ഫോഴ്‌സിന് സ്വാതന്ത്ര്യമുണ്ടായിരിക്കും. നിയമാനുസൃതമായ എല്ലാ അധികാരങ്ങളും അവർക്ക് ഉറപ്പാക്കുമെന്നും പരമേശ്വര പറഞ്ഞു. വർഗീയമായി പ്രസംഗിക്കുകയോ പ്രചരണം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. തീരദേശ മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിച്ച് സമാധാനം കൊണ്ടുവരികയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഹാസ് ഷെട്ടിയെ മെയ് ഒന്നിന് വൈകിട്ടാണ് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുഹാസ് സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS: KARNATAKA | COMMUNAL VIOLENCE
SUMMARY: Govt to form anti communal task force in Mangalore

Savre Digital

Recent Posts

റോജി എം ജോൺ എംഎൽഎ വിവാഹിതനാകുന്നു; വധു ഇന്റീരിയർ ഡിസൈനർ

കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…

3 hours ago

മീന്‍വണ്ടിക്കടിയില്‍ പെട്ട് യുവതി തല്‍ക്ഷണം മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയു​ടെ…

3 hours ago

രാജ്യവ്യാപക എസ്ഐആർ; തിരഞ്ഞെടുപ്പു കമ്മിഷന്റെ വാർത്താസമ്മേളനം നാളെ

ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…

3 hours ago

നോർക്ക അപേക്ഷകൾ കൈമാറി

ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ  സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …

3 hours ago

അവിഹിത ബന്ധമാരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കര്‍ണാടകയിലെ ബീദറില്‍

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…

5 hours ago

ഡല്‍ഹിയില്‍ വായുമലിനീകരണം ശ്വാസംമുട്ടിക്കുന്ന തലത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…

5 hours ago