ബെംഗളൂരു: സുഹാസ് ഷെട്ടി വധത്തിന് പിന്നാലെ മംഗളൂരുവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വർഗീയത വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ. വർഗീയ സംഘർഷാവസ്ഥ നിലനിൽക്കുന്ന ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ കേന്ദ്രീകരിച്ചാകും ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുകയെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു. സമാധാനം നിലനിർത്താനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും നക്‌സൽ വിരുദ്ധ സേനയുടെ മാതൃകയിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നത്. ഒരാഴ്ചയ്ക്കകം ഫോഴ്സ് നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളുരുവിൽ സംഘർഷാവസ്ഥ നിലനിൽക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വർഗീയ അക്രമങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ടാസ്‌ക് ഫോഴ്‌സിന് സ്വാതന്ത്ര്യമുണ്ടായിരിക്കും. നിയമാനുസൃതമായ എല്ലാ അധികാരങ്ങളും അവർക്ക് ഉറപ്പാക്കുമെന്നും പരമേശ്വര പറഞ്ഞു. വർഗീയമായി പ്രസംഗിക്കുകയോ പ്രചരണം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. തീരദേശ മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിച്ച് സമാധാനം കൊണ്ടുവരികയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഹാസ് ഷെട്ടിയെ മെയ് ഒന്നിന് വൈകിട്ടാണ് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുഹാസ് സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | COMMUNAL VIOLENCE
SUMMARY: Govt to form anti communal task force in Mangalore
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…
ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…