Categories: KARNATAKATOP NEWS

കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ

ബെംഗളൂരു: കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ മെഡൽ നേടിയ സംസ്ഥാനത്തെ 12 കായികതാരങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാന കത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ സർക്കാർ വകുപ്പുകളുടെ ഓഫർ ലെറ്ററുകളാണ് കായികതാരങ്ങൾക്ക് വിതരണം ചെയ്ത്. കായികരംഗത്ത് നേട്ടമുണ്ടാക്കുന്നവരെ റിക്രൂട്ട് ചെയ്യുന്നതിന് സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വകുപ്പുകളിലേക്കും റിക്രൂട്ട്‌മെൻ്റിൽ 2 ശതമാനം സംവരണം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ ഉടൻ പുറത്തുവിടും. ബിരുദധാരികൾക്ക് ഗ്രൂപ്പ് എ, ബി എന്നീ വിഭാഗങ്ങളിലും പ്രീ-യൂണിവേഴ്‌സിറ്റി പാസായവർക്ക് ഗ്രൂപ്പ് സി, ഡി എന്നീ വിഭാഗങ്ങളിലുമാണ് ജോലി ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പോലീസ്, വനം വകുപ്പുകളിൽ കായികതാരങ്ങൾക്ക് 3 ശതമാനവും മറ്റ് എല്ലാ വകുപ്പുകളിലും 2 ശതമാനവും ജോലികൾ സംവരണം ചെയ്തുകൊണ്ട് കരട് വിജ്ഞാപനം ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 2016-17ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്.

ഒളിമ്പിക്സിലും മറ്റ് അന്താരാഷ്ട്ര കായിക മത്സരങ്ങളിലും കൂടുതൽ കായികതാരങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കണം. ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാനും കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS: KARNATAKA | SPORTS
SUMMARY: Job quota for sportspersons to be a reality soon: Karnataka CM

Savre Digital

Recent Posts

സിപിഎം നേതാവ് പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…

34 minutes ago

പിഎം ശ്രീ; സിപിഐഎം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ

തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…

42 minutes ago

കനത്ത മഴയും മോശം കാലാവസ്ഥയും; പൊൻമുടി ഇക്കോ ടൂറിസം അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി…

1 hour ago

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; മലിനീകരണത്തോത് 350ന് മുകളില്‍

ഡൽഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ്. മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി…

2 hours ago

ചിക്കബെല്ലാപുരയില്‍ വാഹനാപകടം; കാസറഗോഡ് സ്വദേശിനി മരിച്ചു

ബെംഗളുരു: ചിക്കബെല്ലാപുരയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. കാസറഗോഡ് മധൂർ പട്ല സ്വദേശിനി ഫാത്തിമ ബീഗം…

3 hours ago

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിൽ അതുല്യമായ സേവനം അനുഷ്ഠിച്ചതിനുള്ള അംഗീകാരമായി ചിൽഡ്രൻസ്…

3 hours ago