ബെംഗളൂരു: സംസ്ഥാനത്ത് സംഘടിത, അസംഘടിത മേഖലകളിലെ മിനിമം വേതനം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ. സംസ്ഥാനത്തുടനീളമുള്ള ഏകദേശം രണ്ട് കോടി തൊഴിലാളികൾക്ക് ഇതുവഴി പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് പ്രതിമാസം ഏകദേശം 20,000 രൂപ മിനിമം വേതനമായി ലഭ്യമാക്കാനാണ് പദ്ധതി.
സാധാരണയായി അഞ്ച് വർഷത്തിലൊരിക്കൽ മിനിമം വേതനം പരിഷ്കരിക്കാറുണ്ട്. കർണാടകയിൽ നിലവിലുള്ള തൊഴിലാളികൾക്ക് മിനിമം വേതനം 15,000 രൂപയാണ്. ഏറ്റവും ഉയർന്ന മിനിമം വേതനം നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻനിരയിലേക്ക് കർണാടകയെ എത്തിക്കാൻ ഈ നീക്കം സഹായിക്കും. 54 ലക്ഷം സംഘടിത മേഖലയിലെ തൊഴിലാളികളുടെയും അസംഘടിത മേഖലയിലെ 1.5 കോടി തൊഴിലാളികളുടെയും ഉപജീവനമാർഗ്ഗത്തിൽ ഇത് സഹായകമാകും.
സുപ്രീം കോടതി മാർഗനിർദേശങ്ങൾ അനുസരിച്ച്, തൊഴിലുടമകൾ ഓരോ തൊഴിലാളിക്കും അവരുടെ (തൊഴിലുടമകളുടെ) സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ മിനിമം വേതനം നൽകാൻ ബാധ്യസ്ഥരാണ്. വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നും തീരുമാനം ജനുവരി അവസാനത്തോടെ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
TAGS: KARNATAKA | MINIMUM WAGES
SUMMARY: Karnataka likely to raise minimum wages to Rs 20,000 per month
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയില്‍നിന്ന് താഴേക്കു ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കന്‍പെട്ടി സ്വദേശി സുമേഷ്…
തിരുവനന്തപുരം: ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളാകും ഉണ്ടാകുക. 18 ഉത്തരമെങ്കിലും ശരിയാവണം.…
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.…
കോട്ടയം: പാലാ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരുക്കുംപുഴയ്ക്ക് സമീപം തൈങ്ങന്നൂർ കടവിലാണ് സംഭവം. കൂരാലി സ്വദേശി ജിസ്…
കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ്…
ബെംഗളൂരു: ശ്രീ നാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാലയ അമാവാസി പിതൃതർപ്പണം സംഘടിപ്പിക്കുന്നു. അൾസൂരു ഗുരുമന്ദിരത്തിൽ സെപ്റ്റംബർ 21 ന് ഞായറാഴ്‌ച…