Categories: KARNATAKATOP NEWS

ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള കുട്ടികളുടെ പ്രായപരിധി പുനപരിശോധിക്കും

ബെംഗളൂരു: സംസ്ഥാനത്ത് ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള കുട്ടികളുടെ പ്രായപരിധി പുനപരിശോധിക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. ഇതിനായി പ്രത്യേക പാനലിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പാനൽ റിപ്പോർട്ട്‌ സമർപ്പിച്ച ശേഷം 2025-26 അധ്യയന വർഷത്തിലേക്കുള്ള ഒന്നാം ക്ലാസ്സ് വിദ്യാർഥികളുടെ പ്രവേശന പ്രായപരിധി പരിശോധിക്കും.

സംസ്ഥാന വിദ്യാഭ്യാസ നയയുണ്ട് (എസ്ഇപി) കമ്മീഷൻ പ്രായപരിധി പുനപരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ജൂൺ ഒന്നിന് ആറ് വയസ് തികയുന്ന കുട്ടികളെയാണ് ഒന്നാം ക്ലാസ്സുകളിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ നിരവധി രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. പ്രായപരിധിയെന്ന നിബന്ധന കാരണം കുട്ടികളെ കിന്റർഗാർട്ടൻ പോലുള്ള സ്ഥലങ്ങളിൽ ഒരു വർഷത്തിൽ കൂടുതൽ പ്രവേശിപ്പിക്കേണ്ടി വരുന്നതായി രക്ഷിതാക്കൾ പരാതിപെട്ടിരുന്നു. എന്നാൽ നിലവിലുള്ള പ്രായപരിധിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. കമ്മീഷൻ ശുപാർശകൾ സമർപ്പിച്ചതിനുശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കുമെന്നും പുതുക്കിയ നിയമങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS: KARNATAKA
SUMMARY: Karnataka govt panel to review age cut-off for class 1 admissions

Savre Digital

Recent Posts

ശബരിമല സ്വര്‍ണക്കവര്‍ച്ച; രണ്ടാമത്തെ കേസിലും ഉണ്ണിക്യഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…

25 minutes ago

മ്യൂസിക് ബാൻഡ് ഉദ്ഘാടനം

ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…

56 minutes ago

കണ്ണൂരില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍

കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…

1 hour ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…

2 hours ago

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…

2 hours ago

കെഇഎ വാർഷികം നവംബർ 9 ന്

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ…

3 hours ago