ബെംഗളൂരു: തേയിലയിൽ മാരകമായ രാസവസ്തുക്കൾ കണ്ടെത്തിയതോടെ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ഇത്തരം രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്തരം തേയില പ്ലാന്റേഷനുകൾ അടപ്പിക്കുമെന്ന് വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നഗരത്തിലെ ചായക്കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ചായപ്പൊടിയിൽ മാരകമായ രാസവസ്തുക്കൾ കലർത്തിയതായി കണ്ടെത്തിയത്. വിവിധ ജില്ലകളിൽ നിന്നായി 48 സാമ്പിളുകൾ ആണ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.
ചായയ്ക്ക് നിറവും മണവും ലഭിക്കുന്നതിന് വേണ്ടിയുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം ആണ് തേയില പൊടിയിൽ കണ്ടെത്തിയത്. ഇതിന് പുറമേ തേയിലയിൽ മാരക കീടനാശിനികളുടെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. 40 ഓളം കെമിക്കലുകളുടെ സാന്നിദ്ധ്യമാണ് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് തേയില പ്ലാന്റേഷനുകൾക്കെതിരെ നടപടി സ്വീകരിക്കാൻ വകുപ്പ് തീരുമാനിച്ചത്.
TAGS: KARNATAKA | GOVERNMENT | TEA
SUMMARY: Karnataka government to take preventive measures after finding harmful substances in tea powder
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന് വില 72000 കടന്നു. ജൂണ്‍…
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…
ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍…
ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ് കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ…