ബെംഗളൂരു: ക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണിത് സംസ്ഥാനത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും നൽകുന്ന പ്രസാദങ്ങൾ പരിശോധിക്കാൻ നിർദേശം നൽകിയതായി മുസ്രായ് വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കർണാടക മിൽക്ക് ഫെഡറേഷൻ തയ്യാറാക്കുന്ന നന്ദിനി നെയ്യ് മാത്രമേ ക്ഷേത്രങ്ങളിലെ പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കാവൂ എന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
തിരുപ്പതി ക്ഷേത്രത്തിലും ലഡ്ഡു നിർമ്മാണത്തിന് നന്ദിനി നെയ്യ് ആണ് ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ പിന്നീട് ഇതിന് വില കൂടുതലാണെന്ന് കാണിച്ചാണ് എആർ ഡയറി ഫുഡ്‌സിന് 2023ൽ ക്ഷേത്രം ട്രസ്റ്റ് കരാർ നൽകുന്നത്. കുറഞ്ഞ വിലയ്‌ക്കാണ് ഇവർ ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിരുന്നത്.
പിന്നീട് ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയതിന് ശേഷമാണ് നെയ്യിന്റെ ഗുണനിലവാരത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന കാര്യം പുറത്തുവന്നത്. ഇതോടെ ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യ് വാങ്ങുന്നതിനുള്ള ടെൻഡർ വീണ്ടും നന്ദിനിക്ക് തന്നെ നൽകുകയായിരുന്നു.
TAGS: KARNATAKA | TEMPLE PRASADAM
SUMMARY: Karnataka govt to inspect temple prasadams
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…