ബെംഗളൂരു: കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) ഓൺലൈൻ വഴി നടത്താൻ പദ്ധതിയുമായി കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ). ഓൺലൈൻ പരീക്ഷയിലേക്ക് മാറുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ പറഞ്ഞു. ഗ്രാമീണ വിദ്യാർഥികളുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് അന്തിമ തീരുമാനത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പാക്കാൻ ധനകാര്യ വകുപ്പിൻ്റെ സമ്മതം ആവശ്യമാണ്. കൂടാതെ, അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുമ്പോൾ ഭൂരിഭാഗം പേരും തെറ്റുകൾ വരുത്തുന്നതിനാൽ ഇതിനൊരു പരിഹാരവും കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഇത് സംബന്ധിച്ച് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്നും സുധാകർ പറഞ്ഞു. കെസിഇടി അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുന്നതിന് വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുന്ന ആപ്പ് ഉടൻ പുറത്തിറക്കും. ഫോം പൂരിപ്പിക്കുമ്പോൾ ധാരാളം തെറ്റുകൾ ഉണ്ടാകുന്നതിനാൽ ഇത്തവണ വിദ്യാർഥികൾക്ക് കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഫോം തിരുത്താനുള്ള അവസരം നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | CET EXAM
SUMMARY: Karnataka govt planning online KCET, says minister
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി. രാത്രി ഒന്നരയ്ക്കാണ് ലോറി കുടുങ്ങിയത്. തുടര്‍ന്ന്…
ബെംഗളൂരു: വിദ്യാരണ്യ യുവക സംഘ സംഘടിപ്പിക്കുന്ന ബെംഗളൂരു ഗണേശ ഉത്സവത്തിന്റെ ഭാഗമായി ഗായകൻ വിജയ് യേശുദാസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഇന്ന്…
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വ്യത്യസ്ത ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്ഫോടനങ്ങളുണ്ടായത്.…
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് വില കുറച്ച് റഷ്യ. . ബാരലിന് നാല് ഡോളർ വരെ കുറച്ചു. ഈ മാസം…
തിരുവനന്തപുരം: വയനാട്, കാസറഗോഡ് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോർജ്…
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജയിലിൽക്കഴിയുന്ന കന്നഡ നടി രന്യ റാവുവിന് 1 102 കോടി രൂപ ചുമത്തി ഡയറക്ടറേറ്റ് ഓഫ്…