ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി സർക്കാർ. നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെയും കുഴികളും നികത്താനും 15 ദിവസം സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനകം ബിബിഎംപി ഉദ്യോഗസ്ഥർ കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ വ്യക്തമാക്കി.
പൊതുജനങ്ങളിൽ നിന്ന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ട് ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സെപ്തംബർ 15 വരെയാണ് കുഴികൾ നികത്താനുള്ള സമയപരിധി. ഇതിന് ശേഷം അതാത് എംഎൽഎമാർ അവരുടെ മണ്ഡലത്തിൽ പര്യടനം നടത്തി റോഡുകളുടെ നിർമാണ പുരോഗതി വിലയിരുത്തും. എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മഴ പെയ്താൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിബിഎംപി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഒക്ടോബർ രണ്ടിന് ബിബിഎംപി പരിധിയിലെ എല്ലാ സ്‌കൂളുകളും ശുചിത്വ പരിപാലന ദിനമായി ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | ROADS
SUMMARY: Govt warns BBMP officials, sets 15 days deadline to fill potholes
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…