ബെംഗളൂരു: സംസ്ഥാനത്ത് ഇനിമുതൽ സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ അംഗീകാരം തേടി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കൗൺസിൽ അവ പരിഗണിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.എം. സി. സുധാകർ പറഞ്ഞു.
സ്വകാര്യ സർവ്വകലാശാലകൾക്ക് ഇനിമുതൽ പ്രവർത്തനാനുമതി നൽകരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
നിലവിൽ സംസ്ഥാനത്തിന് 27 സ്വകാര്യ സർവകലാശാലകളുണ്ട്. അവയിൽ ഭൂരിഭാഗവും ബിജെപി-ജെഡിഎസ് സഖ്യസർക്കാരിൻ്റെ കാലത്താണ് അംഗീകരിച്ചതെന്നും സുധാകർ പറഞ്ഞു. സ്വകാര്യ സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് സർക്കാർ ബില്ലുകൾ പാസാക്കിയെങ്കിലും ബിജെപിയുടെ ഭരണകാലത്ത് അവ അംഗീകരിച്ചുവെന്ന് സുധാകർ പറഞ്ഞു. സ്വകാര്യ സർവ്വകലാശാലകൾ വർധിക്കുന്നതിന്റെ അർത്ഥം ദരിദ്രരായ വിദ്യാർഥികളോടുള്ള അനീതിയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | COLLEGES
SUMMARY: No more private varsities in state, decides Karnataka govt
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…
ഡല്‍ഹി: എസ്‌ഐആർ രണ്ടാഴ്ചകൂടി സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയില്‍. സമയപരിധി ഈ മാസം 30 വരെ നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.…
കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത്…
കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിന്റെ…