ASSOCIATION NEWS

ഗ്രാ​ൻ​ഡ് റൂ​ഹാ​നി ഇ​ജ്തി​മ 2026: സ്വാ​ഗ​ത സം​ഘം ക​മ്മി​റ്റി രൂ​പ​വ​ത്കരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന ഗ്രാൻഡ് റൂഹാനി ഇജ്തിമാ 2026-ന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ജാഫർ നൂറാനി ഉദ്ഘാടനം ചെയ്തു. അബ്ലുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. ഭാരവാ ഹികളായി ഇബ്രാഹിം ബാഫഖി തങ്ങൾ (അധ്യക്ഷൻ), അനസ് സിദ്ദീഖി (വർക്കിങ് ചെയർമാൻ), ഉസ്മാൻ ശരീഫ് (കൺവീനർ), മുജീബ് സഖാഫി (വർക്കിങ് കൺവീനർ), ഫാറൂഖ് അമാനി (ജോ. കൺവീനർ) ഇസ്‌മായിൽ സഅദി (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. ആത്മീയ-സാമൂഹിക രംഗങ്ങളിലെ പ്രഗത്ഭരെ ഉൾപ്പെടുത്തി ഉപദേശക സമിതി രൂപവത്കരിച്ചു.

റമദാൻ 21-ാം രാവിൽ നടക്കുന്ന ഇജ്തിമയുടെ മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഫിനാൻസ്, പബ്ലിസിറ്റി, മീഡിയ, സ്റ്റേജ് ആൻഡ് ഗ്രൗണ്ട്, ഭക്ഷണം, ലീഗൽ, വളന്റിയർ, ഗെസ്റ്റ് റി ലേഷൻസ്, സ്വലാത്ത് കോഓഡിനേഷൻ, ഉർദു കോഓഡിനേഷൻ, ഇക്കോ റസ്പോൺസിബി ലിറ്റി, മെഡിക്കൽ തുടങ്ങി വിവിധ ഉപകമ്മിറ്റികളും രൂപവത്കരിച്ചു.

ഇതിന് പുറമേ കെ.എം.ജെ, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.യു, എസ്.ജെ.എം, എസ്.എം.എ എന്നീ സംഘടനകളുടെ കീഴിൽ വ്യത്യസ്ത മേഖലകളെ ലക്ഷ്യമിട്ടുള്ള വ്യാപക പ്രചാരണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

സിയാറത്ത് ടൂർ, സോൺ കൺവെൻഷനുകൾ, ബിസിനസ് ഓണേഴ്സ‌് മീറ്റ്, യൂനിറ്റ് ഇഫ്താർ മീ റ്റുകൾ, കാമ്പസ് ഇഫ്‌താർ മീറ്റുകൾ, ബദർ അനുസ്മരണ പരിപാടികൾ, ഫാമിലി ക്ലാസുകൾ, ഓൺലൈൻ പഠന ക്ലാസുകൾ, മഹബ്ബത്ത് സർബത്ത് വിതരണം, യൂനിറ്റ് തല പ്രഖ്യാപന സമ്മേളനം എന്നിവ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്.

ഇജ്തിമയിലൂടെ ആത്മീയ ബോധവത്കരണം, മതസൗഹാർദം, സാമൂഹിക ഉത്തരവാദിത്തം എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്മിറ്റി നേതാക്കൾ വ്യക്തമാക്കി. ഷാഫി ഹനഫി വിഭാഗങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കും.

സ്വാഗതസംഘം രൂപവത്ക്കരണ യോഗത്തിൽ ഇബ്രാഹിം സഖാഫി പയ്യോട്ട വിഷയാവതരണവും മുജീബ് സഖാഫി പദ്ധതി അവതരണവും നിർവഹിച്ചു. ഇസ്‌മായിൽ സഅദി, ഫറൂഖ്’അമാനി, സ്വാലിഹ്, ഹബീബ് നൂറാനി എന്നിവർ സംസാരിച്ചു.

SUMMARY : Grand Rouhani Ijtima 2026: Welcome Committee formed

NEWS DESK

Recent Posts

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

25 minutes ago

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

53 minutes ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

1 hour ago

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയില്‍

ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്‌…

2 hours ago

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

3 hours ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

4 hours ago