ബെംഗളൂരു: ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് ബെളഗാവി വരെ നീട്ടുന്നതിന് കേന്ദ്ര സർക്കാർ അനുമതി. വടക്കൻ കർണാടകയിലെ ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനായാണ് തീരുമാനമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രെയിൻ ഇനിമുതൽ ബെംഗളൂരുവിന് പകരം ബെളഗാവിയിൽ നിന്നാണ് പുറപ്പെടുക. ബെംഗളൂരു – ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് 2023 ജൂണിലാണ് വാണിജ്യ പ്രവർത്തനം ആരംഭിച്ചത്. 85 ശതമാനത്തിലധികം പ്രതിഫിന യാത്രക്കാരാണ് വന്ദേ ഭാരത് ആശ്രയിക്കുന്നത്. ട്രെയിൻ ബെളഗാവിയിലേക്ക് നീട്ടാൻ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എംപി ജഗദീഷ് ഷെട്ടർ, ബെളഗാവി നിന്നുള്ള നേതാക്കളും ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അടുത്തിടെ കേന്ദ്രസർക്കാരിന് നിവേദനം നൽകിയിരുന്നു.
ഇതേതുടർന്ന് കഴിഞ്ഞ വർഷം, ബെളഗാവിയിലേക്ക് ട്രെയിൻ സർവീസ് നീട്ടുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി ട്രയൽ റൺ നടത്തി. ബെംഗളൂരുവിൽ നിന്ന് ബെളഗാവിയിലേക്ക് പരമാവധി 110 കിലോമീറ്റർ വേഗതയിൽ എത്താൻ എട്ട് മണിക്കൂർ എടുക്കും. പുലർച്ചെ 5. 45 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.40ന് ബെളഗാവിയിൽ എത്തിച്ചേർന്നിരുന്നു. തിരിച്ചുള്ള ട്രെയിൻ ഉച്ചയ്ക്ക് 2ന് ബെളഗാവിയിൽ നിന്ന് പുറപ്പെട്ട് രാത്രി 10.10 ന് ബെംഗളൂരുവിൽ എത്തിയിരുന്നു. നിലവിൽ ഈ റൂട്ടിലുള്ള ഔദ്യോഗിക സർവീസ് ആരംഭിക്കുന്നത് എന്നാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടില്ല.
TAGS: VANDE BHARAT EXPRESS
SUMMARY: Centre gives green signal to extend Bengaluru-Dharwad Vande Bharat to Belagavi
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…
കണ്ണൂര്‍: മുന്‍ ധർമടം എംഎല്‍എയും മുതിര്‍ന്ന സിപിഐഎം നേതാവുമായ കെ കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. മുണ്ടലൂർ എൽപി…
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ കാഴ്ചകൾ കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ്…