Categories: LATEST NEWS

സൈനികസേവനങ്ങൾക്ക് കരുത്താകും; ജിസാറ്റ് 7 ആർ വിക്ഷേപണം ഇന്ന്

തിരുവനന്തപുരം: സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ CMS -03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. വിക്ഷേപണം വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെസ് സെന്ററിൽ നിന്ന്. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. 4.4 ടൺ ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ് 7 ആർ കുതിച്ചുയരുമ്പോൾ, ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഏറ്റവും വലിയ വിക്ഷേപണമെന്ന ചരിത്രം കുറിക്കും.

ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എൽ.വി.എം.3 റോക്കറ്റാണ് ഈ ദൗത്യം നിർവഹിക്കുന്നത്. ഇതാദ്യമായാണ് ഇത്രയേറെ ഭാരമുള്ള ഉപഗ്രഹം ഇന്ത്യയിൽ നിന്ന് ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്നത്. നാല് ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹങ്ങൾ ഫ്രഞ്ച് ഗയാനയിലെ കൗറുവിലുള്ള യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ സ്പെയ്സ് സ്റ്റേഷനിൽ നിന്ന് ഏരിയൻ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപിക്കാറുള്ളത്.

ആദ്യ സൈനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്–7ന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് 03 (സി.എം.എസ്.03) നിർമ്മിച്ചത് .നാവികസേനയുടെ സേവനത്തിനാണ് സി.എം.എസ്.03 പ്രധാനമായും ഉപയോഗിക്കുക. ജി.സാറ്റ് 7ൽ ലഭ്യമായതിനേക്കാൾ അത്യാധുനിക സംവിധാനങ്ങൾ ഇതിലുണ്ട്. അതീവശേഷിയുള്ള ഡാറ്റാ കൈമാറ്റം സാദ്ധ്യമാക്കുന്നതാണ് യു.എച്ച്.എഫ്,എസ്,സി,കു,ബാൻഡ് ട്രാൻസ്പോണ്ടറുകൾ,ശബ്ദത്തിനും ഡാറ്റായ്ക്കും പുറമെ വീഡിയോയും നിർദ്ദിഷ്ട കേന്ദ്രങ്ങളിലേക്ക് മാത്രമായി കൈമാറാൻ ഉപഗ്രഹത്തിനാകും.

ഈ വർഷം നടത്തിയ എൻ.വി.എസ്–2, ഇ.ഒ.എസ്–9 വിക്ഷേപണങ്ങൾക്കുണ്ടായ അപ്രതീക്ഷിത പരാജയങ്ങൾ കണക്കിലെടുത്ത് വൻ മുന്നൊരുക്കങ്ങളാണ് ശ്രീഹരിക്കോട്ടയിൽ നടക്കുന്നത്.
SUMMARY: GSAT 7R launch today

 

NEWS DESK

Recent Posts

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; ഒഴിവാക്കിയവരെ കണ്ടെത്താൻ സർക്കാർ, ഹെൽപ് ഡെസ്‌കുകൾ തുടങ്ങും

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…

9 hours ago

ശബരിമലയിൽ ​റെക്കോഡ് വരുമാനം

പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…

9 hours ago

കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…

9 hours ago

നെലമംഗലയിൽ വാഹനാപകടം; ടെക്കിയും പിതാവും മരിച്ചു, നാല് പേർക്ക് പരുക്ക്

ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ  റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…

10 hours ago

എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ട; യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു

പ​ത്ത​നം​തി​ട്ട: എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​മാ​യ എ​സ്.​ഗീ​ത​യും പ​ത്ത​നം​തി​ട്ട…

10 hours ago

മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനം; മരണം മൂന്നായി

ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…

10 hours ago