ബെംഗളൂരു: ജിഎസ്ടി നോട്ടീസിനെതിരേ ചെറുകിടവ്യാപാരികൾ നടത്താനിരുന്ന കടയടപ്പുസമരം പിന്‍വലിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാപാരിസംഘടനകളുടെ പ്രതിനിധികളുടെ ചർച്ചയിലാണ് ധാരണയിലെത്തിയത്. വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി കടയടപ്പ് സമരം നടത്താനായിരുന്നു വ്യാപാരികളുടെ തീരുമാനം.
പച്ചക്കറി, പലചരക്ക് വ്യാപാരികൾക്ക് ജിഎസ്ടി അടയ്ക്കുന്നതിന് നോട്ടീസ് ലഭിച്ചതാണ് പ്രതിഷേധത്തിന് കാരണം. യുപിഐ മുഖേന പണം സ്വീകരിക്കുന്നതാണ് നോട്ടീസിന് കാരണമെന്ന് പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് ബേക്കറികടകളും പെട്ടികടകളും ഉന്തുവണ്ടിക്കാരും അടക്കമുള്ള വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്. കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണ് വാണിജ്യനികുതി വകുപ്പ് നോട്ടീസ് നൽകിയതെന്ന് മുഖ്യമന്ത്രി യോഗത്തിനു ശേഷം വിശദീകരിച്ചു. കഴിഞ്ഞ രണ്ടരവർഷത്തിനിടെ 18,000 നോട്ടീസ് മാത്രമാണ് പുറപ്പെടുവിച്ചത്. തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിൽ നികുതികുടിശ്ശിക അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ തിരുത്തും. വാർഷിക വിറ്റുവരവ് 40 ലക്ഷം രൂപയിൽ കൂടുതലുള്ള കടകൾ മാത്രം ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തിയാൽമതി. പാൽ, പച്ചക്കറി, മത്സ്യം തുടങ്ങിയവ വിൽക്കുന്നവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
SUMMARY: GST Notice: Small traders’ strike called off
കൊച്ചി: യുവ ഡോക്ടർ നല്കിയ ബലാത്സംഗ പരാതിയില്‍ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രാവിലെ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 7, 12 വയസ്സുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് തലച്ചോറിനെ…
കൊച്ചി: എം.ഡി.എം.എയുമായി ഡോക്ടർ പിടിയിൽ. നോർത്ത് പറവൂർ സ്വദേശി ഹംജാദ് ഹസനാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഡോക്ടറെ…
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎയില്‍ നിന്നും മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനും, ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയായി സുപ്രീം…
കൊച്ചി: മധ്യ-തെക്കൻ കേരളത്തിൽ തുലവർഷ സമാനമായി ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.…
ജമ്മു: ജമ്മു കശ്മീരിലെ ഏക ആം ആദ്മി പാര്‍ട്ടി എംഎല്‍എ പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റില്‍. എംഎല്‍എ മെഹ്രാജ് മാലിക്കിനെയാണ് അറസ്റ്റ്…