ബെംഗളൂരു: നന്ദിനിയുടെ നെയ്യ്, വെണ്ണ, പനീർ തുടങ്ങിയ ശീതികരിച്ച പാല്‍ ഉൽപ്പന്നങ്ങളുടെ വില സെപ്തംബര്‍ 22 മുതല്‍ കുറയുമെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍(കെ.എം.എല്‍). കേന്ദ്രസർക്കാർ ചരക്ക് സേവന നികുതി (ജിഎസ്ടി) കുറച്ചതോടെയാണ് വില കുറക്കുന്നത്. ഒരു ലിറ്റർ നന്ദിനി നെയ്യിന്റെ വില 650 രൂപയിൽ നിന്ന് 610 രൂപയായി കുറയും. 500 ഗ്രാം വെണ്ണയുടെ വില 305 രൂപയിൽ നിന്ന് 286 രൂപയായും ഒരു കിലോ പനീറിന്റെ വില 425 രൂപയിൽ നിന്ന് 408 രൂപയായും കുറയും.
പാക്കേജുചെയ്ത കുടിവെള്ളത്തിന്റെ വിലയും ഒരു ലിറ്ററിന് 20 രൂപയിൽ നിന്ന് 18 രൂപയായി കുറയും. ഐസ്ക്രീമുകൾ, കുക്കികൾ, കേക്കുകൾ, മഫിനുകൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളുടെ വിലയും കുറയും
നെയ്യ്, വെണ്ണ, ചീസ്, ക്രഞ്ചി സ്നാക്സ് എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതായി കെഎംഎഫിന്റെ പത്രക്കുറിപ്പിൽ പറയുന്നു. കുക്കികൾ, ചോക്ലേറ്റുകൾ, ഐസ്ക്രീമുകൾ, ഇൻസ്റ്റന്റ് മിക്സുകൾ, പാക്കേജുചെയ്ത കുടിവെള്ളം എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. പനീർ, അൾട്രാ ഹൈ ടെമ്പറേച്ചർ (UHT) പാൽ ഉൽപന്നങ്ങൾക്ക് മുമ്പ് ചുമത്തിയിരുന്ന 5 ശതമാനം ജിഎസ്ടിയും ഒഴിവാക്കിയതായി പത്രക്കുറിപ്പിൽ പറയുന്നു.
SUMMARY: GST reform; Prices of frozen milk products like Nandini Ghee, Butter, Paneer to come down from tomorrow
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്എഫ്ഐ, ഐസ, ഡിഎസ്എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…