ബെംഗളൂരു: വിധാൻ സൗധയ്ക്കുള്ളിലെ ടൂർ സർവീസിനു പ്രവേശന ഫീസ് നിശ്ചയിച്ച് സംസ്ഥാന ടൂറിസം വകുപ്പ്. ഒരാൾക്ക് 150 രൂപ പ്രവേശന ഫീസ് ഈടാക്കും. വിനോദസഞ്ചാരികളെ 30 പേരടങ്ങുന്ന ഗ്രൂപ്പുകളായി വിഭജിക്കുകയും ഓരോ ഗ്രൂപ്പിനും മേൽനോട്ടം വഹിക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്യുമെന്ന് വകുപ്പ് അറിയിച്ഭ. കൂടാതെ, ഈ ഗ്രൂപ്പുകളെയെല്ലാം നിരീക്ഷിക്കാൻ വകുപ്പ് ടൂറിസ്റ്റ് ഓഫീസർമാരെ നിയമിക്കും.
ഗൈഡ് സേവനങ്ങൾ, അധിക സുരക്ഷാ ഉദ്യോഗസ്ഥർ, അറ്റകുറ്റപ്പണി ചെലവുകൾ എന്നിവയ്ക്കാണ് ഫീസ് ഈടാക്കുന്നത്. നേരത്തെ ഒരാൾക്ക് 20- 50 രൂപ എൻട്രി ഫീ നൽകണമെന്ന് സ്പീക്കർ യു. ടി. ഖാദർ വകുപ്പിനോട് നിർദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി ശാലിനി രജനീഷ് അധ്യക്ഷനായ യോഗം പ്രവേശന ഫീസ്, ടൂറിസ്റ്റ് മാർഗ്ഗനിർദ്ദേശങ്ങൾ, സുരക്ഷ, പ്രവേശന പരിധികൾ, നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും വിധാന സൗധയെ ചുറ്റിക്കാണാനും, പഠനം നടത്താനും ഇതുവഴി സാധിക്കും. രാഷ്ട്രപതി ഭവനും ന്യൂഡൽഹിയിലെ പാർലമെന്റും പോലെ ഗൈഡഡ് ടൂറുകൾ ആണ് ഏർപ്പെടുത്തുക.
നിലവിൽ വിനോദസഞ്ചാരികൾക്ക് വിധാൻ സൗധ സന്ദർശിക്കാനും, സൗധയ്ക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മാത്രമേ അനുവാദമുള്ളൂ. ടൂറിസം വകുപ്പ് ഇത്തരം ടൂറുകൾ നടത്താൻ പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിൽ (ഡിപിഎആർ) നിന്ന് അനുമതി തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. പതിവ് സർക്കാർ ജോലികൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ, ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മറ്റ് സർക്കാർ അവധി ദിവസങ്ങളിലും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ടൂറുകൾ നടത്താമെന്ന് ഡിപിഎആർ നിർദേശിച്ചിട്ടുണ്ട്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ടൂറിസം വകുപ്പ് പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിക്കണമെന്ന് ഡിപിഎആർ അണ്ടർ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
TAGS: BENGALURU | VIDHAN SOUDHA
SUMMARY: Rs 150 entry fee for guided tour of Vidhana Soudha
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…