Categories: LATEST NEWS

ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ തോക്കുചൂണ്ടി കവർച്ച; അന്വേഷണത്തിന് പ്രത്യേകസംഘം

ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്‌പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച് പ്രത്യേക സംഘമാണ് കേസ് അന്വേശിക്കുന്നത്. കടയുടമ ഫാത്തിമ മഞ്ചിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഹുൻസൂർ സിറ്റി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ഹുൻസൂർ ബസ്‌സ്റ്റാൻഡിന് പിന്നിലുള്ള സ്കൈ ഗോൾഡ്സ് ആൻഡ് ഡയമണ്ട്സിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോെടയാണ് കവര്‍ച്ച നടന്നത്.. അഞ്ചംഗ സംഘം ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഏകദേശം 10 കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവരുകയായിരുന്നു. രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം കൃത്യമായ പ്ലാനിംഗോടെയാണ് എത്തിയത്.ആദ്യം രണ്ട് പേർ ഉപഭോക്താക്കളെന്ന വ്യാജേന കടയ്ക്കുള്ളിലേക്ക് കയറി.തൊട്ടുപിന്നാലെ തോക്കുകളുമായി മൂന്ന് പേർ കൂടി അകത്തെത്തി ജീവനക്കാരെയും ജ്വല്ലറിയിലുണ്ടായിരുന്ന ഇടപാടുകാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കി.വെറും ആറ് മിനിറ്റിനുള്ളിൽ ഡിസ്‌പ്ലേയിൽ ഇരുന്ന സ്വർണ്ണാഭരണങ്ങൾ മുഴുവൻ വാരി സഞ്ചിയിലാക്കി സംഘം കടന്നുകളഞ്ഞു.

കവർച്ച നടക്കുമ്പോൾ ജ്വല്ലറി മാനേജർ അസ്ഗർ ഭക്ഷണത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയ അദ്ദേഹം കവർച്ചാ സംഘത്തെ കണ്ട് ജ്വല്ലറിയുടെ ഷട്ടർ പുറത്തുനിന്നും പൂട്ടാൻ ശ്രമിച്ചു. എന്നാൽ മോഷ്ടാക്കൾ ഷട്ടർ ചവിട്ടിത്തുറക്കുകയും മാനേജർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തുടർന്ന് ആകാശത്തേക്ക് വെടിയുതിർത്ത് പരിഭ്രാന്തി പരത്തിയാണ് സംഘം ബൈക്കുകളിൽ രക്ഷപ്പെട്ടത്.
SUMMARY: Gunpoint robbery at a jewellery shop owned by a Malayali in Hunsur; Special team formed to investigate

NEWS DESK

Recent Posts

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകൻ പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…

51 minutes ago

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…

2 hours ago

പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…

2 hours ago

സ്വിറ്റ്സര്‍ലൻഡ് ബാറിലെ സ്ഫോടനം: മരണസംഖ്യ 47 ആയി

ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…

3 hours ago

നേത്രാവതി, മത്സ്യഗന്ധ എക്സ്​പ്രസ് ഒരുമാസത്തേക്ക് പൻവേൽ ജങ്​ഷന്‍ വരെ മാത്രം

മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…

3 hours ago

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…

4 hours ago