KERALA

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്; മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഓഗസ്റ്റ് 10ന്

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2, ഹെല്‍പ്പർ, അസിസ്റ്റന്റ് ലൈൻമാൻ എന്നീ തസ്തികകളിലേയ്ക്കുള്ള പരീക്ഷ തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ചാവും നടക്കുക.

ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പരീക്ഷ രാവിലെ 9 മണി മുതല്‍ 10.45 വരെയും ഹെല്‍പ്പർ, അസിസ്റ്റന്റ് ലൈൻമാൻ പൊതുപരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയുമാണ് നടക്കുക. 107 പേര്‍ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പരീക്ഷ എഴുതുന്നുണ്ട്. 1,937 പേരാണ് ഹെല്‍പ്പർ, അസിസ്റ്റന്റ് ലൈൻമാൻ തസ്തികകളിലേയ്ക്കുള്ള പരീക്ഷ എഴുതുന്നത്.

40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ സ്ക്രൈബിനെ ആവശ്യമുണ്ടെങ്കില്‍ ഓഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്കകം ഇ-മെയിലിലോ നേരിട്ടോ ദേവസ്വം റിക്രൂട്ട്മെന്റ് ഓഫീസില്‍ അപേക്ഷ നല്‍കണം.

SUMMARY: Guruvayur Devaswom Board; Exam for three posts on August 10

NEWS BUREAU

Recent Posts

വന്ദേഭാരത് സ്ലീപ്പറില്‍ 180 കി.മീ വേഗതയിൽ ആഡംബര യാത്ര; കുറഞ്ഞ ടിക്കറ്റിന് 960 രൂപ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…

8 hours ago

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

9 hours ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

9 hours ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

9 hours ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

9 hours ago

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി

തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…

10 hours ago