ബെംഗളൂരു: ബന്നാർഘട്ടയിൽ പാതികത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബന്നാർഘട്ട വനത്തിനടുത്തുള്ള ശിലീന്ദ്ര ദോഡി ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ജെ.പി. നഗർ സ്വദേശിയും ക്യാബ് ഡ്രൈവറുമായ മധുസൂധന്റെയാണ് (28) ആണ് മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ബുധനാഴ്ച രാത്രി 9 മണിയോടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ മധുസൂധൻ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. കുടുംബാംഗങ്ങൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ ശിലീന്ദ്ര ദോഡിക്ക് സമീപമുള്ള ഒരു വിജനമായ സ്ഥലത്ത് പകുതി കത്തിയ നിലയിലുള്ള മൃതദേഹം നാട്ടുകാരാണ് കണ്ടത്.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സമീപത്തു നിന്ന് കണ്ടെത്തിയ തിരിച്ചറിയൽ കാർഡിൽ നിന്നാണ് മധുവാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ബന്നാർഘട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: BENGALURU | CRIME
SUMMARY: Half-burnt body of cabbie found near Bannerghatta
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…