Categories: KERALATOP NEWS

പകുതി വില തട്ടിപ്പ് കേസ്; ആനന്ദകുമാർ ഒന്നാം പ്രതി, റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മൂന്നാം പ്രതി

മലപ്പുറം: പകുതിവില സ്കൂട്ടർ തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയും പ്രതി ചേർത്തു. പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കിയത്. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറും അനന്ത കൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികള്‍. ഭാരതീയ ന്യായ സംഹിത 318(4), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇമ്പ്‌ലിമെന്റിങ് ഏജന്‍സയായ അങ്ങാടിപ്പുറം കെഎസ്എസ് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്.

അതേസമയം സഹായം നല്‍കുന്ന സംഘടനയായതുകൊണ്ടാണ് എന്‍ജിഒ ഫെഡറേഷന്റെ ഉപദേശകസ്ഥാനം സ്വീകരിച്ചതെന്നാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചത്. ഉപദേശകനായി ആനന്ദ് കുമാര്‍ ക്ഷണിച്ചു. ചാരിറ്റി സംഘടനയായതിനാല്‍ ക്ഷണം സ്വീകരിച്ചു. സ്‌കൂട്ടറിനായി പണം പിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഉപദേശക സ്ഥാനത്ത് നിന്നും ഞാനൊഴിയുന്നുവെന്ന് ആനന്ദ് കുമാറിനെ അറിയിച്ചതായും സി എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. പാതിവില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് രണ്ട് കോടി രൂപ ആനന്ദകുമാറിന് നൽകിയെന്നാണ് അനന്തു നേരത്തെ മൊഴി നൽകിയിരുന്നത്. ഇക്കാര്യം തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുൻപിലും അനന്തു പറഞ്ഞിരുന്നു. രാഷ്ട്രീയക്കാർക്കും അനന്തു പണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആർക്കൊക്കെ നൽകിയെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അനന്തുകൃഷ്ണൻ ആനന്ദകുമാറിന്റെ ബിനാമി ആണോ എന്നും പോലീസ് പരിശോധിക്കുന്നു. എട്ടുമാസം കൊണ്ട് നാല് അക്കൗണ്ടുകളിലേക്ക് എത്തിയത് 500 കോടിയിൽ അധികം തുകയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
<BR>
TAGS : HALF PRICE SCAM
SUMMARY : Half Price Fraud Case; Anandakumar 1st respondent, Rt. Justice CN Ramachandran Nair is the third respondent

Savre Digital

Recent Posts

ഓച്ചിറയില്‍ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു

കൊല്ലം: ഓച്ചിറ റെയില്‍വേ സ്റ്റേഷനില്‍ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ വസന്ത, ശ്യം…

28 minutes ago

രണ്ടാമതും ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തരപുരസ്‌കാരം നേടി ടൊവിനോ

കൊച്ചി: നടന്‍ ടൊവിനോ തോമസിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2025-ലെ സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക്…

1 hour ago

കെപിസിസി സമൂഹമാധ്യമ ചുമതലയില്‍ നിന്ന് വി ടി ബല്‍റാം രാജിവെച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ…

2 hours ago

മുംബൈയില്‍ ചാവേര്‍ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

മുംബൈ: ചാവേറുകളും ആര്‍ഡിഎക്‌സും ഉപയോഗിച്ച്‌ മുംബൈയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ച കേസില്‍ ജോല്‍സ്യനെ പോലിസ് അറസ്റ്റ് ചെയ്തു.…

3 hours ago

സാങ്കേതിക തകരാര്‍; ഇൻഡിഗോ വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി

കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കു പറന്നുയർന്ന വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി. ഇൻഡിഗോ വിമാനമാണ് സാങ്കേതിക…

4 hours ago

യു എൻ വാർഷിക സമ്മേളനം; പ്രധാനമന്ത്രി മോദി പങ്കെടുത്തേക്കില്ല

ന്യൂഡൽഹി: ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ പങ്കെടുത്തേക്കും. റഷ്യയിൽ നിന്ന്…

5 hours ago