തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പ്രത്യേക സംഘം ഇനി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ക്രൈയിം ബ്രാഞ്ചിന്റെ അതാത് യൂണിറ്റുകള്‍ കേസ് അന്വേഷിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. കേരളം കണ്ട വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായിരുന്നു പാതിവില തട്ടിപ്പ്. തയ്യല്‍ മെഷീന്‍ മുതല്‍ സ്‌കൂട്ടര്‍ വരെ പാതി വിലയ്ക്ക് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടന്നത്.
സാധാരണക്കാരും വീട്ടമ്മമാരും ഉള്‍പ്പെടെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. തട്ടിപ്പ് വലിയ ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് എസ് പി സോജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത്.
SUMMARY: Half-price fraud case; Special Investigation Team disbanded
വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌കന് ഗുരുതര പരുക്ക്. കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് പരുക്കേറ്റത്.…
കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. അയൽവാസി ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച…
തിരുവനന്തപുരം: വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില. പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,560…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സലയിലായിരുന്ന വയനാട് സുൽത്താൻ ബത്തേരി…
ഡല്‍ഹി: നാളെ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സെപ്തംബര്‍ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമേല്‍…
കൊച്ചി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജ് വഴി പാട്നയിലേക്കായിരിക്കും ആദ്യ…