കൊച്ചി: പാതിവില തട്ടിപ്പില്‍ മാത്യു കുഴല്നാടൻ എംഎല്‍എയ്ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളില്‍ മാത്യു കുഴല്നാടൻ ഇല്ല. അനന്തു കൃഷ്ണന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ കുഴല്‍ നാടന്റെ പേരില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
നേരത്തെ എംഎല്‍എ പണം വാങ്ങിയിരുന്നുവെന്ന രീതിയില്‍ ആക്ഷേപം ഉയർന്നിരുന്നു. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന അനന്തു കൃഷ്ണനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടും. ക്രൈംബ്രാഞ്ച് കേസ് എടുത്തതിന് പിന്നാലെ കൊച്ചിയിലെ വിവിധ ഓഫീസുകളില്‍ എത്തിച്ച് അനന്തു കൃഷ്ണനെ തെളിവെടുപ്പ് നടത്തിയിരുന്നു.
TAGS : HALF PRICE SCAM
SUMMARY : Half-price scam; Crime Branch says no evidence against Mathew Kuzhalnadan
തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം.കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ…
തിരുവനന്തപുരം: കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോവുന്നെന്ന പരാതിയെത്തുടർന്ന് എൻജിനിയറിംഗ് എൻട്രൻസ് (കീം) റാങ്ക്പട്ടിക തയ്യാറാക്കാൻ നിലവിലുള്ള മാർക്ക് സമീകരണ…
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി മന്ത്രി ജി. ആർ അനിൽ അറിയിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കലാകൈരളിയുടെ 27-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ന്യൂ ബിഇഎല്‍ റോഡിലെ കലാകൈരളി…
മൈസൂരു: കൊല്ലപ്പെട്ട യുവതി ജീവനോടെ തിരിച്ചെത്തിയ കേസിൽ 3 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഔദ്യോഗിക കൃത്യനിർവഹണത്തിൽ കടുത്ത വീഴ്ച വരുത്തിയതിനാണ്…
ബെംഗളൂരു: ശ്രീനാരായണ സമിതി സ്ഥാപക ജനറൽ സെക്രട്ടറി പരേതനായ എം.ആർ. കൃഷ്ണന്റെ ഭാര്യ പദ്മാവതി കൃഷ്ണൻ (95) അന്തരിച്ചു. തൃശൂര്‍…