Categories: KERALATOP NEWS

പാതിവില തട്ടിപ്പ്; ലാലി വിന്‍സെന്റിന്റെ വീട്ടിലടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്. കൊച്ചിയില്‍ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്ത്മംഗലത്തെ ഓഫീസിലും ഇ.ഡി റെയ്ഡ് നടക്കുന്നുണ്ട്. തോന്നയ്ക്കല്‍ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്.

പാതിവിലത്തട്ടിപ്പിലെ മുഖ്യപ്രതിയായ അനന്തു കൃഷ്ണന്റെ കടവന്ത്രയില്‍ പ്രവർത്തിക്കുന്ന സോഷ്യല്‍ ബി വെൻഞ്ചേഴ്സ് സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തുകയാണ്. പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ക്രൈംബ്രാഞ്ച് എസ്പി എംജെ സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുവരുന്ന പരിശോധനയുടെ തുടർച്ചയായാണ് ഇതെന്ന് എസ്പി സോജൻ അറിയിച്ചു.

TAGS : HALF PRICE SCAM
SUMMARY : Half-price scam; ED raids 12 places including Lali Vincent’s house

Savre Digital

Recent Posts

ബെംഗളൂരുവിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു 30 രൂപയിൽ നിന്നു 36 രൂപയായി വർധിക്കും.…

23 minutes ago

സംസ്ഥാന പോലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ…

25 minutes ago

കോട്ടയത്ത് വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

കോട്ടയം: കോട്ടയം കോടിമത പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രാത്രി 12 മണിയോടെ പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ്…

33 minutes ago

സംസ്ഥാനത്തെ ഹൈവേകളിൽ എഐ കാമറകൾ സ്ഥാപിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ ഹൈവേകളില്‍ എഐ കാമറകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. കർണാടക ഗതാഗത വകുപ്പാണ് 70 കോടി രൂപയുടെ…

1 hour ago

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ദമ്പതിമാർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം.കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ…

1 hour ago

കീമില്‍ കേരളാ സിലബസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയില്ല; മാർക്ക് ഏകീകരണ ഫോർമുലയ്ക്ക് അംഗീകാരം

തിരുവനന്തപുരം: കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോവുന്നെന്ന പരാതിയെത്തുടർന്ന് എൻജിനിയറിംഗ് എൻട്രൻസ് (കീം) റാങ്ക്പട്ടിക തയ്യാറാക്കാൻ നിലവിലുള്ള മാർക്ക് സമീകരണ…

2 hours ago