Categories: KERALATOP NEWS

പകുതി വില തട്ടിപ്പ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പാതി വില തട്ടിപ്പ് കേസില്‍ പ്രതി അനന്തു കൃഷ്ണൻ്റെ ജാമ്യമില്ല. ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന നിരീക്ഷണത്തെ തുടർന്നാണ് മൂവാറ്റുപുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. അനന്തു പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ ആണെന്ന് കോടതി നിരീക്ഷിച്ചു.

ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അനന്തുകൃഷ്ണനെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുണ്ട് സർക്കാർ കോടതിയെ അറിയിച്ചു. അനന്തുകൃഷ്ണനെ കൊച്ചിയിലും ഇടുക്കിയിലുമെത്തിച്ച്‌ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലുള്ള സോഷ്യോ ഇക്കണോമിക്കല്‍ ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സൊസൈറ്റിയിലെ 1,222 അംഗങ്ങളില്‍ നിന്നായി സ്‌കൂട്ടര്‍ നല്‍കുന്നതിന് 60,000 രൂപ വീതം 7,33,20,000 രൂപയും 127 പേരില്‍ നിന്നു തയ്യല്‍ മെഷീന്‍ ഇനത്തില്‍ 11,31,000 രൂപയും ലാപ്‌ടോപ് ഇനത്തില്‍ 30,000 രൂപ വീതം 51 പേരില്‍നിന്ന് 15,30,000 രൂപയും ഉള്‍പ്പെടെ മൊത്തം 7,59,81,00 രൂപ അനന്തുവിന്‍റെ പ്രഫഷണല്‍ സര്‍വീസ് ഇന്നൊവേഷന്‍ എന്ന സ്ഥാപനത്തിന്‍റെ എറണാകുളം ഇയ്യാട്ടില്‍മുക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : Half Price Scam; The accused’s bail application was rejected

Savre Digital

Recent Posts

കേരളത്തിൽ നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ…

11 minutes ago

ഹൊസൂർ കൈരളി സമാജം ഉന്നത വിജയം നേടിയ വിദ്യര്‍ഥികളെ അനുമോദിച്ചു

ബെംഗളൂരു: പത്ത്, പന്ത്രണ്ട് പൊതു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യര്‍ഥികളെ കൈരളി സമാജം ഹൊസൂർ അനുമോദിച്ചു. കൈരളി സമാജാം…

18 minutes ago

“സർജപൂരം 2025”; തിരുവാതിര മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

ബെംഗളൂരു: ബെംഗളൂരു സർജാപുര മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവാതിര മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് 14നാണ് അവസാന തീയതി.…

34 minutes ago

എംഎ കരീം അനുസ്മരണ യോഗം 13 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക അധ്യക്ഷനും 1980 മുതല്‍ ബെംഗളൂരുവിലെ നാടക-കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച…

1 hour ago

ജാനകി മാറി ‘വി.ജാനകി’ ആകണം; സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍

കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി…

1 hour ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. 72000 രൂപയാണ് ഒരു പവൻ…

2 hours ago