തിരുവനന്തപുരം: 9 കാരറ്റ് സ്വർണ്ണം കൂടി ഹാള്‍മാർക്കിങ്ങിന്റെ പരിധിയിലേക്ക്. നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകള്‍ക്ക് പുറമെയാണ് 9 കാരറ്റ് സ്വർണാഭരണങ്ങള്‍ ഹാള്‍ മാർക്കിംഗ് പരിധിയിലേക്ക് എത്തിയത്. 0.375% സ്വർണ്ണ പരിശുദ്ധിയാണ് 9 കാരറ്റ് സ്വർണാഭരണങ്ങളില്‍ ഉണ്ടാവുക.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഐഎസ് 1417:2016 നിയമം ജൂലൈ 2025 ഭേദഗതി ചെയ്തത് അനുസരിച്ചാണ് 9 കാരറ്റ് ഹാള്‍മാർക്കിങ് നിർബന്ധമാക്കിയത്. 24 കാരറ്റ് സ്വർണ്ണമെന്നാല്‍ 9.995… പരിശുദ്ധ തങ്കം എന്നാണ് കണക്ക്. എന്നാല്‍ അത് 916 എന്ന പരിശുദ്ധി നിരക്കിലെത്തിച്ചിരിക്കുകയായിരുന്നു നമ്മുടെ ആഭരണ വിപണി. അതായത് സ്വർണ്ണത്തിന്റെ ശുദ്ധി 22 കാരറ്റായി നിലവാരപ്പെടുത്തി.
9.16 കഴിച്ചാല്‍ ബാക്കി സങ്കര ലോഹം. ക്രമത്തില്‍ 916 പരിശുദ്ധി പരസ്യങ്ങളില്‍നിന്ന് പോയി, 18 കാരറ്റായി, അപ്പോള്‍ 75 ശതമാനം തങ്കവും 25 ശതമാനം ചെമ്പോ വെള്ളിയോ ആയി. വിലയുടെ കുതിച്ചുകയറ്റത്തോടെ മാർക്കറ്റില്‍ ഇപ്പോള്‍ സ്വർണ്ണം പകുതി, ചെമ്പ് പകുതി എന്നാണ് നില. അതായത് സ്വർണ്ണത്തിന്റെ പരിശുദ്ധി 14 കാരറ്റായി. പക്ഷേ വിലയില്‍ അത്ര വലിയ കുറവുമില്ല. 14 കാരറ്റിനും കൊടുക്കണം പവന് 40,000 ല്‍ അധികം രൂപ.
SUMMARY: Hallmarking now available for 9-carat gold
ബെംഗളൂരു: ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ചാര സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച രാവിലെ 10.45 മുതല്‍ …
ബെംഗളൂരു: തൃശൂർ, തൃപ്രയാർ കിഴക്കേനടയില്‍ കോറമ്പില്‍വീട്ടില്‍ കെ ശാന്ത (70) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര അയ്യപ്പൻ ക്ഷേത്രത്തിന് സമീപം സൗമ്യ…
തിരുവനന്തപുരം: ധാന്യം പൊടിക്കുന്ന യന്ത്രത്തിന്റെ ബെല്‍റ്റില്‍ ഷാൾ കുരുങ്ങി ജീവനക്കാരിയായ യുവതി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബീന(46)യാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്നും അഞ്ച് ജില്ലകളിൽ നാളെയും…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗത്തിന്റെ 2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. അബ്ദുൾ അഹദ് എ…
ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) പുതിയ മാനേജിംഗ് ഡയറക്ടറായി ഡോ ജെ. രവിശങ്കര്‍ ഐഎഎസിനെ നിയമിച്ചു.…