Categories: TOP NEWSWORLD

ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് സൂചന; കൂടുതൽ വിവരങ്ങൾ ഉടനെ വെളിപ്പെടുത്തുമെന്ന് ഇസ്രയേൽ

ജെറുസലേം: പലസ്തീൻ സംഘടനയായ ഹമാസിന്റെ മേധാവി യഹ്യ സിൻവറിനെ ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്. യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന സാധ്യത പരിശോധിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഗാസ മുനമ്പിൽ ഈയടുത്ത് നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരരെ തങ്ങളുടെ സൈന്യം കൊലപ്പെടുത്തിയിരുന്നെന്നും അതിലൊരാൾ സിൻവർ ആണെന്ന് സംശയിക്കുന്നുവെന്നുമാണ് ഇസ്രയേലിൻ്റെ വാദം. എന്നാൽ ഇത് സിൻവർ തന്നെയാണോയെന്ന് ഇസ്രയേലിന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനായി കരുതുന്നത് യഹ്യ സിൻവറാണ്. ഇദ്ദേഹത്തെ വധിക്കുകയായിരുന്നു ഇസ്രയേലിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഇതിനായി ഗാസയിലെമ്പാടും ഇസ്രയേൽ അരിച്ചുപെറുക്കി ആക്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസ് നേതാവാണ് യഹ്യ. 1989ൽ രണ്ട് ഇസ്രയേൽ സൈനികരെയും ഇസ്രയേൽ സൈന്യത്തിന് സഹായങ്ങൾ ചെയ്തിരുന്ന രണ്ട് പലസ്തീൻ സ്വദേശികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് യഹ്യ സിൻവർ ആയിരുന്നു. ഈ സംഭവത്തിൽ ഇസ്രയേൽ സിൻവറിനെ പിടികൂടുകയും നാല് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒടുവിൽ 22 വർഷം ശിക്ഷ അനുഭവിച്ച ശേഷം 2011ൽ ഇയാൾ മോചിതനായി.

നേരത്തെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയിരുന്ന സിൻവർ ജീവിച്ചിരിപ്പുണ്ടെന്ന സൂചനകൾ അടുത്തിയൊണ് പുറത്തുവന്നത്. ചില പലസ്തീൻ ഉദ്യോഗസ്ഥരും മിഡിൽ ഈസ്റ്റ് ഔദ്യോഗിക വക്താക്കളും ഇയാളെ കാണാൻ ചെന്നിരുന്നതായും റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. ഇസ്രയേലിൽ ഒക്‌ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ തനിക്ക് തരിമ്പും പശ്ചാത്താപമില്ലെന്നും തന്നെ കാണാനെത്തിയവരോട് സിൻവർ പറഞ്ഞിരുന്നു. സായുധ ആക്രമണങ്ങളിലൂടെ മാത്രമേ പലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രം സാധ്യമാകൂ എന്നാണ് സിൻവറിന്റെ കാഴ്ച്ചപ്പാടെന്നും ഇവർ പറയുന്നു.

സെപ്തംബർ 21-ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യഹ്യ സിൻവാർ കൊല്ലപ്പെട്ടതായാണ് കരുതിയിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യഹ്യയെ കുറിച്ചും ഈ ആക്രമണത്തിന് ശേഷം വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതാണ് ഇയാൾ കൊല്ലപ്പെട്ടതായി ലോകം മുഴുവൻ കണക്കാക്കാൻ കാരണവും. എന്നാൽ, ഈ അനുമാനങ്ങൾ എല്ലാം തെറ്റിച്ചുകൊണ്ടാണ് യഹ്യ ജീവിച്ചിരിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്.
<BR>
TAGS : YAHYA SINWAR | HAMAS | ISRAEL ATTACK
SUMMARY : Hamas chief Yahya Sinwar reportedly killed

Savre Digital

Recent Posts

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 20ഓളം പേര്‍ക്ക് പരുക്ക്

കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്.…

1 hour ago

ബോ​ളി​വു​ഡ് ഇ​തി​ഹാ​സ താ​രം ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു

മും​ബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ…

1 hour ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടും

ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി ഹംസഫർ എക്‌സ്പ്രസ്…

2 hours ago

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളുരു: സ്വകാര്യകമ്പനി ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം എടത്തറ കളഭം വീട്ടിൽ സി.പി.വിഷ്ണു (39) വിനെയാണ്…

2 hours ago

അന്തസ്സംസ്ഥാന ബസ് സമരം; കേരളത്തിലേക്കുള്ള യാത്രക്കാർ വലഞ്ഞു

ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ സമരം കേരളത്തിലേക്കുള്ള സര്‍വീസുകളെ സാരമായി ബാധിച്ചു. നേരത്തെ യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക്…

3 hours ago

2025-ലെ ബുക്കര്‍ പുരസ്‌കാരം ഡേവിഡ് സൊല്ലോയ്ക്ക്

ല​ണ്ട​ന്‍: 2025-ലെ ​ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം ഹം​ഗേ​റി​യ​ന്‍ എ​ഴു​ത്തു​കാ​ര​നാ​യ ഡേ​വി​ഡ് സൊ​ല്ലോ​യ്ക്ക്. 'ഫ്‌​ളെ​ഷ്' എ​ന്ന നോ​വ​ലാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്. ഇംഗ്ലീഷ് ഭാഷയില്‍…

3 hours ago