ബെംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (സിബിഐ) ഏൽപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കർണാടക ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര. കേസുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖരുടെ പേരുകൾ ഉയർന്നുവരുന്നുണ്ടെന്നും വിജയേന്ദ്ര പറഞ്ഞു. ഇരകൾക്ക് നീതി ലഭിക്കണമെന്നും അത് എസ്ഐടിയുടെ അന്വേഷണത്തിൽ സാധ്യമല്ലെന്നും പകരം കേസ് സിബിഐക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് തൻ്റെ ചെറുമകനും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്ന് മുൻ പ്രധാനമന്ത്രിയും ജെഡിഎസ് തലവനുമായ എച്ച്.ഡി. ദേവഗൗഡ സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ കാര്യം ബിജെപിയും സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് വിജയേന്ദ്ര പറഞ്ഞു. അതേസമയം, തൻ്റെ മകനും ഹോളനരസിപുര എംഎൽഎയുമായ എച്ച്. ഡി. രേവണ്ണയ്‌ക്കെതിരായ കേസ് ആസൂത്രിതമാണെന്ന് ദേവഗൗഡ ആരോപിച്ചു. തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് മെയ് നാലിന് അറസ്റ്റിലായ രേവണ്ണയെ മെയ് 14ന് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
പ്രജ്വല് രേവണ്ണയ്ക്കും എച്ച്.ഡി രേവണ്ണയ്ക്കുമെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സർക്കാരിന് സാധ്യതയുണ്ട്. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ സാധ്യമായ എല്ലാ നിയമവഴികളും സർക്കാർ സ്വീകരിക്കണം. പ്രജ്വൽ രേവണ്ണയെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിക്കാൻ എസ്ഐടി സംഘത്തെ സഹായിക്കണമെന്ന് മേയ് ആറിന് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ വിമുഖത കാണിക്കുകയാണെന്ന് വിജയേന്ദ്ര ആരോപിച്ചു.
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…