കൊളംബോ: ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി. പ്രസിഡൻറ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. കൊളംബോയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 22 പേർ അടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്.
പ്രതിരോധ, ധനകാര്യ വകുപ്പുകള്‍ കൈവശം വയ്ക്കുന്നത് പ്രസിഡന്റാണ്. മന്ത്രിസഭയില്‍ മുസ്ലീം പ്രാതിനിധ്യമില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ദിസനായകെയുടെ നാഷനല്‍ പീപ്പിള്‍സ് പവര്‍ (എൻ.പി.പി) ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് പുതിയ മന്ത്രിസഭയെ പ്രസിഡന്റ് പ്രഖ്യാപിച്ചത്. മന്ത്രിമാരും സഹമന്ത്രിമാരും ഇന്ന് വൈകീട്ടോടെ പ്രസിഡന്റ് ദിസനായകെക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുക.
ഈ വര്‍ഷം സെപ്റ്റംബര്‍ 24 മുതല്‍ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചു വരികയാണ് ഹരിണി അമരസൂര്യ. ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് അവർ. കൊളംബോയില്‍ 6,55,289 ഭൂരിപക്ഷം നേടിയാണ് ഹരിണി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വിദേശകാര്യമന്ത്രിയായി മുതിര്‍ന്ന നേതാവ് വിജിത ഹെറാത്തിനെ വീണ്ടും നിയമിച്ചിട്ടുണ്ട്.
TAGS : SRILANKA
SUMMARY : Harini Amarasurya was re-elected as Sri Lankan Prime Minister
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോള്‍…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…