Categories: KARNATAKATOP NEWS

ഷവർമയിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകൾ കണ്ടെത്തി

ബെംഗളൂരു: പാനിപൂരിക്ക് പിന്നാലെ ഷവർമയിലും ആരോ​ഗ്യത്തിന് ഹാനികരമായ ബാക്ടീരികൾ കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് പിന്നാലൊണ് റിപ്പോർട്ട് പുറത്ത് വന്നത്. നേരത്തെ പാനി പൂരിയിൽ അർബുദത്തിന് കാരണമായ പദാർഥങ്ങൾ കണ്ടെത്തിയിരുന്നു.

കർണാടകയിലെ പത്ത് ജില്ലകളിൽ നിന്നുള്ള ഷവർമ സാമ്പിളുകളാണ് അധികൃതർ ലാബിൽ പരിശോധിച്ചത്. ഇതിൽ മിക്ക സാമ്പിളുകളും ഗുണനിലവാരമില്ലാത്തതും ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തി. ഷവർമയിൽ കൃത്രിമ നിറം ചേർക്കുന്നതായി നേരത്തെ തന്നെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ ഷവർമ നിരോധിക്കാൻ സാധ്യതകൾ പരിശോധിക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി (എഫ്എസ്എസ്എ) അറിയിച്ചിരുന്നു. ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായായിരുന്നു നടപടി.

ഷവർമയുടെ സാമ്പിളുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്രത്യേക തരം യീസ്റ്റിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഷവർമ തയ്യാറാക്കുന്നതെന്നും എഫ്എസ്എസ്എ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഒന്നിലധികം പരാതികൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്ത് കബാബുകളിൽ കൃത്രിമ നിറം ഉപയോഗിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷവർമയുടെ ​ഗുണനിലവാരം പരിശോധിച്ചത്.

ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി തുടങ്ങിയ വിഭവങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഫുഡ് കളറിംഗ് ഏജൻ്റ് റോഡാമൈൻ-ബി കർണാടക സർക്കാർ ഇതിനകം നിരോധിച്ചിരുന്നു. വിൽപ്പനക്കാർ ഭക്ഷണശാലകളിൽ ഇത്തരം രാസവസ്തുക്കൾ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു വ്യക്തമാക്കിയിരുന്നു.

TAGS: KARNATAKA | SHAWARMA
SUMMARY: Harmful bacteria found in shawarma samples in karnataka

Savre Digital

Recent Posts

ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം ഓണാരവം 2025 കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനത്തിൽ കേരള ഡെപ്യൂട്ടി…

1 hour ago

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി…

2 hours ago

ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരായ ഹർജികൾ കർണാടക ഹൈകോടതി തള്ളി

ബെംഗളൂരു: ബുക്കർപ്രൈസ് ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ കർണാടക ഹൈകോടതി തള്ളി.…

2 hours ago

16,000 ആശുപത്രികളിൽ പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‌ലെസ് ചികിത്സ; രാജ്യത്തെ ആദ്യ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയുമായി നോര്‍ക്ക റൂട്സ്

തിരുവനന്തപുരം: പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി - നോര്‍ക്ക കെയര്‍' നടപ്പിലാക്കുകയാണെന്ന് നോര്‍ക്ക…

3 hours ago

സന്തോഷ വാര്‍ത്ത; ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടിലുള്ള ആറ് സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി

ബെംഗളൂരു: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന ആറ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി…

4 hours ago

കര്‍ണാടക സ്വദേശി സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കര്‍ണാടക സ്വദേശി മരിച്ചു. മംഗളൂരു ഉള്ളാൾ മില്ലത്ത് നഗര്‍ സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുല്‍…

4 hours ago